Monday, June 17th, 2019

തിയറ്റര്‍ പീഡനക്കേസ് ക്രൈംബ്രാഞചിന്

ഡിവൈ എസ്പിയെ സ്ഥലം മാറ്റി

Published On:Jun 6, 2018 | 2:36 pm

തൃശൂര്‍: വിവാദമായ എടപ്പാള്‍ തിയറ്റര്‍ പീഡന കേസ് ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി. തെളിവുകള്‍ നല്‍കിയ തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റുകയും ചെയ്തു. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്റേതാണ് നടപടി.
പോലീസ് സേനക്ക് നാണക്കേടുണ്ടാക്കിയ നടപടിയില്‍ തന്റെ നീരസം ഡി.ജി.പി തൃശൂര്‍ റേഞ്ച് ഐ.ജിയെയും മലപ്പുറം എസ്.പിയെയും അറിയിച്ചിരുന്നു. തിയറ്റര്‍ ഉടമക്കെതിരെ കേസെടുത്ത സംഭവത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അജിത്കുമാര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.തീരുമാനമെടുത്തത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയാണ്. അറസ്റ്റില്‍ നിയമപരമായ പാളിച്ചയില്ലെന്ന മലപ്പുറം എസ്.പിയുടെ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്. ഐ.ജിയുടെ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശത്തിനയച്ചതിന് പിന്നാലെയാണ് കേസ് ചുമതലക്രൈംബ്രാഞ്ചിന് കൈമാറിയത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 2
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 3
    3 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 4
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 5
    4 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 6
    4 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 8
    5 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • 9
    5 hours ago

    മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു