Friday, October 19th, 2018

തിയറ്റര്‍ പീഡനം; എസ്‌ഐക്കെതിരെ പോക്‌സോ

തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതിഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍.

Published On:May 16, 2018 | 10:09 am

മലപ്പുറം: എടപ്പാളിലെ തിയേറ്റര്‍ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. എസ്.ഐയെ നേരത്തെ തന്നെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ്് ചെയ്തിരുന്നു.
കേസില്‍ അലംഭാവം കാണിച്ച കൂടുതല്‍ പോലീസുകാര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന ചങ്ങരംകുളം പോലീസിന്റെ നടപടി നേരത്തെ തന്ന ഏറെ വിമര്‍ശനത്തിന് വഴി വച്ചിരുന്നു.
തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതിഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പത്ത് വയസാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും വന്‍തുക പിഴയും വിധിക്കാന്‍ പര്യാപ്തമായ കുറ്റമാണിത്. പ്രതിക്ക് മാത്രമല്ല, സഹായിക്കുന്നവര്‍, അറിഞ്ഞിട്ടും മൗനംപാലിച്ചവര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും.

 

LIVE NEWS - ONLINE

  • 1
    3 hours ago

    പഞ്ചാബില്‍ ട്രെയിന്‍ ഇടിച്ച് 50 പേര്‍ മരിച്ചു

  • 2
    5 hours ago

    ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി

  • 3
    5 hours ago

    ആര്‍എസ്എസിന്റെ അജണ്ട മനസ്സിലാക്കാതെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ചെന്നിത്തല

  • 4
    8 hours ago

    ബി.ജെ.പിയും കോണ്‍ഗ്രസും റിവ്യൂ ഹരജി നല്‍കണം: കോടിയേരി

  • 5
    9 hours ago

    രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമം; കുഞ്ഞാലിക്കുട്ടി

  • 6
    10 hours ago

    ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

  • 7
    11 hours ago

    ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഭംഗം വരുന്ന നടപടികള്‍ ഉപേക്ഷിക്കണം

  • 8
    12 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല

  • 9
    12 hours ago

    വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി; പോലീസ് പരാജം; ചെന്നിത്തല