Monday, September 24th, 2018

സിനിമാ പ്രേമികള്‍ക്ക് ഉറക്കമില്ലാതാക്കാന്‍ ‘ദ നണ്‍’ വീണ്ടുമെത്തുന്നു

ഭയത്തിന്റെ പുത്തന്‍ സാധ്യതകള്‍ തേടിയാണ് ദ നണ്‍ വീണ്ടും ആസ്വാദകരെ തേടിയെത്തുന്നത്.

Published On:Jun 14, 2018 | 10:06 am

ലോകത്തിലെ കോടിക്കണക്കിന് സിനിമാ പ്രേമികളുടെ രാത്രികളെ ഉറക്കമില്ലാതാക്കാന്‍ ‘ദ നണ്‍’ എന്ന സിനിമ വീണ്ടുമെത്തുന്നു. ഭയത്തിന്റെ പുത്തന്‍ സാധ്യതകള്‍ തേടിയാണ് ധ നണ്‍ വീണ്ടും ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്.
കോണ്‍ജെറിംഗിനും ശപിക്കപ്പെട്ട പാവയെന്ന് അറിയപ്പെടുന്ന അനബെല്ലക്കും മുമ്പ് നടന്ന പാപത്തിന്റെ വിശുദ്ധ കഥയെന്ന വിശേഷണത്തോടെയാണ് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒരു വൈദികന്‍, കന്യാസ്ത്രി, ഒരു സഹായി എന്നിവരെ വത്തിക്കാന്‍ നിയോഗിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമായി അവര്‍ റുമേനിയയില്‍ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. നേരത്തെ കോണ്‍ജറിംഗ് സിനിമകളില്‍ പ്രേതമായി വേഷമിട്ട ബോണി ആരോണ്‍സ് തന്നെയാണ് ഈ സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈസ ഫര്‍മിഗ, ഡെമിയന്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് സിനിമ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കണ്ണടക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    35 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    38 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    മംഗലം ഡാമിനടുത്ത് റബര്‍ തോട്ടത്തിലെ കെണിയില്‍ പുലി കുടുങ്ങി

  • 9
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി