Monday, November 19th, 2018

താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടു മരണം; ജനം ബസിനു തീയിട്ടു

താനൂര്‍ : വിവാഹ സത്കാരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ താനൂരിനടുത്തു മുക്കോലയിലാണു നാടിനെ നടുക്കിയ ദുരന്തം. ഓട്ടോ യാത്രക്കാരാണു മരിച്ചത്. താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടു പേരാണ് മരിച്ചത്. ഓട്ടോ്രൈഡവര്‍ പരപ്പനങ്ങാടി ചെട്ടിപ്പടി കുഞ്ഞിപ്പീടിയക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (29), സഹോദരനായ വള്ളിക്കുന്ന് കൊടക്കാട് കാളാരംകുണ്ട് എസ്‌റ്റേറ്റ് റോഡ് … Continue reading "താനൂരില്‍ ബസ് ഓട്ടോയിലിടിച്ച് എട്ടു മരണം; ജനം ബസിനു തീയിട്ടു"

Published On:Aug 31, 2013 | 9:17 am

താനൂര്‍ : വിവാഹ സത്കാരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചു സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെ താനൂരിനടുത്തു മുക്കോലയിലാണു നാടിനെ നടുക്കിയ ദുരന്തം. ഓട്ടോ യാത്രക്കാരാണു മരിച്ചത്. താനൂരില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് നാല് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം ബന്ധുക്കളായ എട്ടു പേരാണ് മരിച്ചത്.
ഓട്ടോ്രൈഡവര്‍ പരപ്പനങ്ങാടി ചെട്ടിപ്പടി കുഞ്ഞിപ്പീടിയക്കല്‍ അബ്ദുവിന്റെ മകന്‍ കബീര്‍ (29), സഹോദരനായ വള്ളിക്കുന്ന് കൊടക്കാട് കാളാരംകുണ്ട് എസ്‌റ്റേറ്റ് റോഡ് കുഞ്ഞിപ്പീടിയക്കല്‍ കോയയുടെ ഭാര്യ ആരിഫ (25), മകള്‍ ഫാത്തിമ നസ്‌ല (8), കബീറിന്റെ തന്നെ മറ്റൊരു സഹോദരന്‍ അയൂബിന്റെ ഭാര്യ സഹീറ (25), മക്കളായ തബ്ഷീര്‍ (7), തബ്ഷീറ (4), അനസ്(ഒന്നര), കബീറിന്റെ പിതൃ സഹോദരനായ കുഞ്ഞിപ്പീടിയക്കല്‍ അഷ്‌റഫിന്റെ മകന്‍ അര്‍ഷഖ് (21) എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നിരുന്നു.
കോഴിക്കോട്ടു നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന എടിഎ ബസ്സാണ് ഓട്ടോയിലിടിച്ചത്. ബസ് ഓട്ടോയെ 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി. ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പോലീസ് ജീപ്പിലെ ്രൈഡവറാണ് ബസ് പുറകോട്ടെടുത്ത് ഓട്ടോറിക്ഷ പുറത്തെടുത്തത്.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോയില്‍ നിന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. കടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസിന ് തീവെച്ചു. സ്ഥലത്തെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ ചില്ലുകളും മറ്റും രോഷാകുലരായ നാട്ടുകാര്‍ തകര്‍ത്തു. ഇതുമൂലം ഫയര്‍ഫോഴ്‌സിന് ഓട്ടോറിക്ഷയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തിയ പോലീസിനും വളരെ നേരം നാട്ടുകാരുടെ രോഷപ്രകടനത്തിനു മുന്നില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടിവന്നു. പിന്നീട് തൊട്ടടുത്തുള്ള മുക്കോല ജുമാ മസ്ജിദില്‍ നിന്ന് പല തവണ അറിയിപ്പ് നല്‍കിയാണ് നാട്ടുകാരെ കുറച്ചെങ്കിലും സമാധാനിപ്പിച്ചത്.

LIVE NEWS - ONLINE

 • 1
  14 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  17 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  22 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  23 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  23 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  24 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  2 days ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി