Monday, November 19th, 2018

തനൂജയുടെ അമിതമായ ഫോണുപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍…

കണ്ണൂര്‍: ബംഗലുരുവില്‍ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ സീരിയല്‍ താരം കോഴിക്കോട് സ്വദേശിനി തനൂജ എന്ന സുമതിയെ (24) പോലീസ് കോടതിയില്‍ ഹാജരാക്കി. രണ്ട് വര്‍ഷം മുമ്പ് തനൂജ ധര്‍മടം ചിറക്കുനിയിലെ രൈരു നായരുടെ വീട്ടില്‍ ജോലിയെടുത്തതായി തനൂജ പോലീസിന് മൊഴി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തനൂജ വ്യാജ പേരില്‍ ജോലി ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്തു. സുമതി എന്ന പേരില്‍ ധര്‍മടത്ത് സഹകരണ ബാങ്കില്‍ ഇവര്‍ അക്കൗണ്ടും ആരംഭിച്ചിരുന്നു. കോഴിക്കോട് തിക്കോടിയിലുള്ള … Continue reading "തനൂജയുടെ അമിതമായ ഫോണുപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍…"

Published On:Oct 18, 2017 | 9:52 am

കണ്ണൂര്‍: ബംഗലുരുവില്‍ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ സീരിയല്‍ താരം കോഴിക്കോട് സ്വദേശിനി തനൂജ എന്ന സുമതിയെ (24) പോലീസ് കോടതിയില്‍ ഹാജരാക്കി. രണ്ട് വര്‍ഷം മുമ്പ് തനൂജ ധര്‍മടം ചിറക്കുനിയിലെ രൈരു നായരുടെ വീട്ടില്‍ ജോലിയെടുത്തതായി തനൂജ പോലീസിന് മൊഴി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് തനൂജ വ്യാജ പേരില്‍ ജോലി ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്തു. സുമതി എന്ന പേരില്‍ ധര്‍മടത്ത് സഹകരണ ബാങ്കില്‍ ഇവര്‍ അക്കൗണ്ടും ആരംഭിച്ചിരുന്നു. കോഴിക്കോട് തിക്കോടിയിലുള്ള സുഹൃത്ത് വഴിയാണ് രൈരുനായരുടെ വീട്ടില്‍ തനൂജ എത്തുന്നത്. തനൂജയുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേതുടര്‍ന്ന് തനിക്ക് മൊബൈല്‍ കൂടാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇവര്‍ പോകുന്ന സമയത്ത് രൈരുനായരുടെ ഒരു മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടുകളും ട്രാവല്‍ ബാഗും വീട്ടില്‍ നിന്ന് കൊണ്ടുപോയിരുന്നു. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രൈരുനായര്‍. ബംഗലുരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് 35 പവന്‍ തനൂജ കവര്‍ന്ന് സ്ഥലം വിട്ടത്. കഴിഞ്ഞദിവസമാണ് ഇവരെ തലശ്ശേരിയില്‍ നിന്നും പിടികൂടിയത്.

LIVE NEWS - ONLINE

  • 1
    38 mins ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 2
    4 hours ago

    ശബരിമല കത്തിക്കരുത്

  • 3
    4 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 4
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    5 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 6
    6 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 7
    6 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 8
    6 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 9
    7 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള