Sunday, September 23rd, 2018

താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

കോഴിക്കോട്: കനത്ത മഴയില്‍ താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. രാരോത്ത് ഗവ. ഹൈസ്‌കൂളിലെ ഓടുമേഞ്ഞ കെട്ടിടമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. കാലവര്‍ഷക്കെടുതിയില്‍ സ്‌കൂള്‍ നേരത്തെ വിടണമെന്ന ഡിഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടതാണ് വന്‍ അപകടത്തില്‍നിന്ന് രാരോത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് ഈ കെട്ടിടത്തില്‍ പഠിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കുറച്ച് കുട്ടികള്‍ മാത്രമാണ് ഹാജരായത്. വിദ്യാര്‍ഥികള്‍ കുറവായതും ക്ലാസ് … Continue reading "താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു"

Published On:Aug 1, 2018 | 8:08 am

കോഴിക്കോട്: കനത്ത മഴയില്‍ താമരശേരിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. രാരോത്ത് ഗവ. ഹൈസ്‌കൂളിലെ ഓടുമേഞ്ഞ കെട്ടിടമാണ് കനത്ത മഴയില്‍ തകര്‍ന്ന് വീണത്. തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. കാലവര്‍ഷക്കെടുതിയില്‍ സ്‌കൂള്‍ നേരത്തെ വിടണമെന്ന ഡിഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്‌കൂള്‍ വിട്ടതാണ് വന്‍ അപകടത്തില്‍നിന്ന് രാരോത്ത് സ്‌കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിച്ചത്. നാല്, അഞ്ച്, ആറ് ക്ലാസുകളിലായി നൂറോളം വിദ്യാര്‍ഥികളാണ് ഈ കെട്ടിടത്തില്‍ പഠിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് കുറച്ച് കുട്ടികള്‍ മാത്രമാണ് ഹാജരായത്. വിദ്യാര്‍ഥികള്‍ കുറവായതും ക്ലാസ് നേരത്തെ വിടാന്‍ കാരണമായി. മുക്കത്ത്‌നിന്നുള്ള ഫയര്‍ഫോഴ്‌സും താമരശേരി പോലീസും സ്ഥലത്തെത്തി ഇടിഞ്ഞുവീണ ചുമരിന്റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്തു. താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, താമരശേരി എഇഒ മുഹമ്മദ് അബ്ബാസ് എന്നിവരും സ്ഥലത്തെത്തി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി