കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. താമരശേരി ചുരത്തിലെ ഒന്‍പതാം വളവിന് സമീപമാണ് ഇന്ന് രാവിലെ എട്ടരയോടെയാണ് മണ്ണിടിച്ചലുണ്ടായത്. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പോലീസ് മരങ്ങള്‍ മുറിച്ചു നീക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടു. മണ്ണിനൊപ്പം മരങ്ങളും കൂടി വഴിയിലേക്ക് വീണത് ഒരുമണിക്കൂറുകളോളം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പിന്നീട് അഗ്നിശമനാസേനാംഗങ്ങളെത്തി മരം മുറിച്ച് നീക്കിയതിന് ശേഷമാണ് ഒരുവശത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. കനത്തമഴ മൂലം … Continue reading "കനത്ത മഴയില്‍ താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു"