Thursday, July 18th, 2019

തലായ് തുറമുഖം വാണിജ്യ മേഖലക്ക് കരുത്താകും

തലശ്ശേരി മത്സ്യബന്ധന തുറമുഖം ഇനി നാടിന് സ്വന്തം. മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖം നാടിന് സമര്‍പ്പിച്ചതോടെ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു. ഇന്തോ നോര്‍വീജിയന്‍ സംഘം 1967ല്‍ നടത്തിയ തീരദേശ പഠനത്തില്‍ തലായ് മത്സ്യബന്ധന തുറമുഖത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. തുറമുഖത്തിനായുള്ള ജനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2008 ജനുവരിയില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതോടെ തുറമുഖം യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ടായി. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുറമുഖം പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാവുന്നത്. … Continue reading "തലായ് തുറമുഖം വാണിജ്യ മേഖലക്ക് കരുത്താകും"

Published On:May 18, 2018 | 2:32 pm

തലശ്ശേരി മത്സ്യബന്ധന തുറമുഖം ഇനി നാടിന് സ്വന്തം. മുഖ്യമന്ത്രി പിണറായി വിജയന്‍ തുറമുഖം നാടിന് സമര്‍പ്പിച്ചതോടെ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞു. ഇന്തോ നോര്‍വീജിയന്‍ സംഘം 1967ല്‍ നടത്തിയ തീരദേശ പഠനത്തില്‍ തലായ് മത്സ്യബന്ധന തുറമുഖത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയിരുന്നു. തുറമുഖത്തിനായുള്ള ജനസമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2008 ജനുവരിയില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതോടെ തുറമുഖം യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ടായി. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുറമുഖം പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാവുന്നത്. തലശ്ശേരി, ധര്‍മ്മടം, മാഹി തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര വാണിജ്യ മേഖലക്ക് കരുത്തേകുന്നതാണ് പദ്ധതി. മൂവായിരത്തിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിയും സാമ്പത്തിക ഭദ്രതയും ഉറപ്പുനല്‍കുന്ന പദ്ധതിയിലൂടെ കാല്‍ലക്ഷം പേര്‍ക്ക് ഉപജീവനമാര്‍ഗത്തിനുള്ള സൗകര്യവും മത്സ്യബന്ധന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സാധിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പല പദ്ധതികളുടെയും സുഗമമായ നടത്തിപ്പിന് തടസ്സമാകാറുണ്ട്്. തലായ് തുറമുഖത്തിന്റെ കാര്യത്തിലും ആവശ്യത്തിന് ഗതാഗത സൗകര്യം ഉറപ്പുവരുത്താത്തത് ഒരു പോരായ്മയാണ്. ദേശീയപാതയോട് ചേര്‍ന്നാണ് തുറമുഖം പ്രവര്‍ത്തിക്കുന്നത്. ഗോപാലപേട്ട, തലായ് ഭാഗങ്ങളില്‍ ദേശീയ പാതക്ക് വീതികുറവ ാണ്. തുറമുഖത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്കില്‍പ്പെടാനുള്ള സാധ്യതയാണ് നിലവിലുള്ളത്. തീരദേശ റോഡ് പദ്ധതിയും മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് റോഡും എത്രയും പെട്ടെന്ന് നിര്‍മ്മാണംപൂര്‍ത്തിയാക്കുകയാണ് പരിഹാരമാര്‍ഗ്ഗം. ഗോപാലപ്പേട്ട ഫിഷ്‌ലാന്റില്‍ നിന്ന് തലായിയിലേക്ക് അനുവദിച്ച തീരദേശ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ലോറികള്‍ക്ക് തീരദേശത്ത് കൂടി തുറമുഖത്തെത്താന്‍ കഴിയും.
മത്സ്യബന്ധന വാഹനങ്ങള്‍ മാത്രമല്ല, കോഴിക്കോട് ഭാഗത്തേക്കുള്ള ദീര്‍ഘദൂര യാത്രക്കാരും ഗതാഗതക്കുരുക്കിലകപ്പെടുമെന്നതിനാല്‍ ഗതാഗത സൗകര്യം ഈ ഭാഗത്ത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മംഗലാപുരത്ത് നിന്നും കൊച്ചിയില്‍ നിന്നുമൊക്കെ എത്തുന്ന പഴക്കമുള്ള മത്സ്യങ്ങളാണ് ഇപ്പോള്‍ തലശ്ശേരിക്കാര്‍ക്ക് ലഭിക്കുന്നത്. നാട്ടുകാര്‍ക്കും ഇനി തുറമുഖത്ത് എത്തുന്ന പുതിയ മത്സ്യം ലഭിക്കുമെന്ന സൗകര്യവുമുണ്ട്്. ഇടനിലക്കാരില്ലാതെ മത്സ്യം വാങ്ങാനും വില്‍ക്കാനും അവസരം ലഭിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്നതിന് സംശയമില്ല. തലശ്ശേരിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ മീന്‍ ഇവിടെ തന്നെ എത്തുമെന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  12 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  14 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  16 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  17 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  18 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  19 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  20 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  20 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ