Monday, March 19th, 2018

തലശ്ശേരി തീരങ്ങളെയും കടല്‍ വിഴുങ്ങുന്നു

തലശ്ശേരി: തെക്കന്‍ കേരളത്തെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് തലശ്ശേരി കടലോരത്തേയും ബാധിച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ മത്സ്യ മാര്‍ക്കറ്റ്, കടല്‍പ്പാലം ഭാഗങ്ങളില്‍ കടലേറ്റം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കടലാക്രമണം അതി രൂക്ഷമായി ജനറല്‍ ആശുപത്രിയുടെ കടപ്പുറം ഭാഗത്തുള്ള ചുറ്റുമതില്‍ വരെ തിരകള്‍ ആഞ്ഞടിച്ചു തുടങ്ങിയതോടെ മുന്‍ കരുതലായി ഇതിന് തൊട്ടുള്ള കുട്ടികളുടെ വാര്‍ഡ് ഒഴിപ്പിച്ചു. ജനറല്‍ ആശുപത്രിക്ക് പിറകിലുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പലതും കടലേറ്റത്തില്‍ തകര്‍ന്നു. നിരവധി മരങ്ങളും കടലെടുത്തു. ശക്തമായ തിരമാലകള്‍ … Continue reading "തലശ്ശേരി തീരങ്ങളെയും കടല്‍ വിഴുങ്ങുന്നു"

Published On:Dec 2, 2017 | 3:17 pm

തലശ്ശേരി: തെക്കന്‍ കേരളത്തെ വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് തലശ്ശേരി കടലോരത്തേയും ബാധിച്ചു. ഇന്നലെ രാവിലെ മുതല്‍ തന്നെ മത്സ്യ മാര്‍ക്കറ്റ്, കടല്‍പ്പാലം ഭാഗങ്ങളില്‍ കടലേറ്റം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കടലാക്രമണം അതി രൂക്ഷമായി ജനറല്‍ ആശുപത്രിയുടെ കടപ്പുറം ഭാഗത്തുള്ള ചുറ്റുമതില്‍ വരെ തിരകള്‍ ആഞ്ഞടിച്ചു തുടങ്ങിയതോടെ മുന്‍ കരുതലായി ഇതിന് തൊട്ടുള്ള കുട്ടികളുടെ വാര്‍ഡ് ഒഴിപ്പിച്ചു. ജനറല്‍ ആശുപത്രിക്ക് പിറകിലുള്ള മത്സ്യത്തൊഴിലാളികളുടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ പലതും കടലേറ്റത്തില്‍ തകര്‍ന്നു. നിരവധി മരങ്ങളും കടലെടുത്തു. ശക്തമായ തിരമാലകള്‍ കരയിലേക്കും അടിച്ചു കയറാന്‍ തുടങ്ങിയതോടെ ജവഹര്‍ഘട്ട് പരിസരത്തെ 200 ഓളം ഫൈബര്‍ വള്ളങ്ങള്‍ തകര്‍ച്ചാഭീഷണിയിലാണ്. വെള്ളം കയറി ഫൈബര്‍ തോണികളിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വലകളെല്ലാം നശിച്ചു. കടലോരത്ത് ആരും നിലയുറപ്പിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും തലശ്ശേരി മത്സ്യ മാര്‍ക്കറ്റ് പരിസരത്തെ തൊഴിലാളികളാരും ഇന്നലെ രാത്രി വീട്ടിലേക്ക് പോയില്ല. തങ്ങളുടെ ജീവിതോപാധിയായ വള്ളങ്ങളും വലകളും കടലെടുക്കുമോ എന്ന ഭയത്താല്‍ ഉറക്കമിളച്ച് ജവഹര്‍ഘട്ട് പരിസരത്ത് തന്നെ തമ്പടിക്കുകയായിരുന്നു 400 ലധികം വരുന്ന മത്സ്യ ബന്ധന തൊഴിലാളികള്‍. കാലവര്‍ഷ സമയങ്ങളില്‍ ഇവിടെ കടല്‍ക്ഷോഭം പതിവാണ്. ഇത് പരിഹരിക്കാന്‍ ജവഹര്‍ഘട്ട് പരിസരത്ത് കടലില്‍ പുലിമുട്ട് നിര്‍മിക്കണമെന്ന തീരദേശ വാസികളുടെ മുറിവിളക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുലിമുട്ട് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇന്ന് കാണുന്ന ദുരിതാവസ്ഥ ഉണ്ടാവില്ലായിരുന്നുവെന്നും കടലിന്റെ മക്കള്‍ പറയുന്നു.
കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറാന്‍ തുടങ്ങിയത് ജനറല്‍ ആശുപത്രി കെട്ടിടത്തിനും മത്സ്യ മാര്‍ക്കറ്റിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ കടല്‍പ്പാലത്തെ തന്നെ വിഴുങ്ങുന്ന തരത്തിലുള്ള തിരമാലകള്‍ ഭീതിത കാഴ്ച തന്നെയാണ്. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കടല്‍പ്പാലത്തിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാന്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ജില്ലാ കോടതിക്കടുത്ത സെന്റിനറി പാര്‍ക്കില്‍ വരെ തിരമാലകള്‍ ഇരച്ചെത്തിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച കെ രാഘവന്‍ മാസ്റ്റരുടെ പ്രതിമ വരെ ഭീഷണിയിലാണുള്ളത്.
തലശ്ശേരിക്ക് പുറമേ മുഴപ്പിലങ്ങാട് ഭാഗത്തും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കടല്‍ക്കരയിലെ ഡി ടി പി സിയുടെ കെട്ടിടത്തിനടുത്തുവരെ തിരമാലകള്‍ എത്തിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ തങ്ങളുടെ സാധനസാമഗ്രികള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കാവല്‍ നില്‍ക്കുകയാണ്.

 

LIVE NEWS - ONLINE

 • 1
  3 mins ago

  എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക കോളം

 • 2
  2 hours ago

  ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

 • 3
  2 hours ago

  2ജി സ്പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

 • 4
  5 hours ago

  മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 5
  5 hours ago

  മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 6
  8 hours ago

  കാലിത്തീറ്റ കുംഭ കോണം; നാലാം കേസിലും ലാലു കുറ്റക്കാരന്‍

 • 7
  8 hours ago

  ഇത് താന്‍ടാ പോലീസ്

 • 8
  9 hours ago

  സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കഠിന തടവും പിഴയും

 • 9
  9 hours ago

  പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്