Sunday, November 18th, 2018

തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം: ലോകബാങ്ക് പ്രതിനിധികളെത്തി

    കണ്ണൂര്‍: തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ലോകബാങ്കിന്റെ ഉന്നതസംഘം ഇരിട്ടിയിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഘം ഇരിട്ടിയിലെത്തിയത്. ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി, മാടത്തില്‍ കുന്നോത്ത് ഭാഗത്തെ റോഡ് നിര്‍മ്മാണം, പടിയൂരിലെ പ്ലാന്റ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. ലോകബാങ്കിന്റെ റോഡ് സുരക്ഷാ വിദഗ്ദന്‍ സോണി തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ എസ് ടിപി ചീഫ് എഞ്ചിനിയര്‍ ജീവരാജ്, എക്‌സി.എഞ്ചിനിയര്‍ മുഹമ്മദ് ഇഷാക്ക്. അസി.എഞ്ചിനിയര്‍മാരായ ലജീഷ്, … Continue reading "തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം: ലോകബാങ്ക് പ്രതിനിധികളെത്തി"

Published On:Jun 6, 2017 | 12:30 pm

Sony Thomas World Bank Consultant at Irritty Full

 

 
കണ്ണൂര്‍: തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡ് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ലോകബാങ്കിന്റെ ഉന്നതസംഘം ഇരിട്ടിയിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഘം ഇരിട്ടിയിലെത്തിയത്.
ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി, മാടത്തില്‍ കുന്നോത്ത് ഭാഗത്തെ റോഡ് നിര്‍മ്മാണം, പടിയൂരിലെ പ്ലാന്റ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്.
ലോകബാങ്കിന്റെ റോഡ് സുരക്ഷാ വിദഗ്ദന്‍ സോണി തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ എസ് ടിപി ചീഫ് എഞ്ചിനിയര്‍ ജീവരാജ്, എക്‌സി.എഞ്ചിനിയര്‍ മുഹമ്മദ് ഇഷാക്ക്. അസി.എഞ്ചിനിയര്‍മാരായ ലജീഷ്, ബിന്ധ്യ എന്നിവരുമുണ്ടായിരുന്നു. സംഘം നിര്‍മ്മാണ പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തി. ഇരിട്ടി പാലത്തിന് സമീപത്തായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും 2018 ഡിസംബറോടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉദ്ദേശിക്കുന്നതായും ഇവരറിയിച്ചു. ലോകബാങ്ക് പ്രതിനിധി സതീഷ് സാഗറും ഇവരോടൊപ്പമുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    9 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    13 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    14 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    15 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി