Friday, February 23rd, 2018

തലശ്ശേരി-മൈസൂര്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകുമോ?

തലശ്ശേരി-മൈസൂര്‍ റെയില്‍വെ ലൈന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിലും അവഗണന തന്നെ. പുതിയ റെയില്‍വെ വികസന പദ്ധതികളുടെ കാര്യത്തില്‍ കേരളത്തിന് നിരാശ. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കിലും ബജറ്റില്‍ ഇതൊന്നും ഉള്‍ക്കൊള്ളിച്ചില്ല. ബജറ്റിന് മുമ്പേ ഡിസംബര്‍ 31ന് മുമ്പ് തലശ്ശേരി-മൈസൂര്‍ റെയില്‍പാത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി റെയില്‍വേക്ക് സമര്‍പ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിരുന്നു. … Continue reading "തലശ്ശേരി-മൈസൂര്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകുമോ?"

Published On:Feb 8, 2018 | 1:25 pm

തലശ്ശേരി-മൈസൂര്‍ റെയില്‍വെ ലൈന്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റിലും അവഗണന തന്നെ. പുതിയ റെയില്‍വെ വികസന പദ്ധതികളുടെ കാര്യത്തില്‍ കേരളത്തിന് നിരാശ. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകുന്ന ഒട്ടേറെ തീരുമാനങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കിലും ബജറ്റില്‍ ഇതൊന്നും ഉള്‍ക്കൊള്ളിച്ചില്ല. ബജറ്റിന് മുമ്പേ ഡിസംബര്‍ 31ന് മുമ്പ് തലശ്ശേരി-മൈസൂര്‍ റെയില്‍പാത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി റെയില്‍വേക്ക് സമര്‍പ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 247 കി.മീറ്റര്‍ ദൂരം വരുന്ന പുതിയ റെയില്‍പാതക്ക് 3209 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരുന്നത്. റെയില്‍വെ അംഗീകരിച്ചാല്‍ 2024ല്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നും ധാരണയായതാണ്. പക്ഷെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടക്കണമെങ്കില്‍ റെയില്‍വെ കനിയണം. മലബാര്‍ മേഖലയിലെ ജനപ്രതിനിധികളുടെ സമ്മര്‍ദ്ദമുണ്ടെങ്കിലെ ഇനി പ്രതീക്ഷക്ക് വകയുള്ളൂ. ഇതിനകം നാലുതവണ സര്‍വ്വേ നടന്നു. ഏറ്റവും അവസാനം കൊങ്കണ്‍ റെയില്‍വെ നടത്തിയ സര്‍വ്വെയില്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വെ ലൈന്‍ ലാഭകരമാവില്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ ഇത് പുനപരിശോധിച്ച് റെയില്‍വെയെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ചെയര്‍മനുമായി ചര്‍ച്ച നടത്തിയത്.
കര്‍ണാടക സര്‍ക്കാരും ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചു റെയില്‍വെ ലൈനിന് അനുവാദം തന്നതാണ്. സംസ്ഥാത്തിനുള്ള റെയില്‍വെ വികസനത്തിന് കഴിഞ്ഞവര്‍ഷം അനുവദിച്ചതിനേക്കാള്‍ 283 കോടി രൂപയുടെ കുറവ് ഇത്തവണത്തെ ബജറ്റിലുണ്ടായി. കണ്ണൂരും മംഗലുരുവിലും പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. നേത്രാവതി പാലം- മംഗലുരു സെന്‍ട്രല്‍- കങ്കനാടി- പനമ്പൂര്‍ പാത ഇരട്ടിപ്പിക്കലിന് കൂടുതല്‍ തുക അനുവദിച്ചത് കേരളത്തിന് കൂടി പ്രയോജനകരമാവും. ശബരി പാതക്ക് ഇത്തവണ 219.90 കോടി നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 155 കോടി വായ്പ എടുക്കേണ്ടതാണ്. സര്‍വ്വേ പൂര്‍ത്തിയാക്കാത്ത തിരുനാവായ-ഗുരുവായൂര്‍ പാതക്ക് 10 കോടി മാത്രമാണ് അനുവദിച്ചത്. ശബരിപാതക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടതിനാല്‍ പദ്ധതി അനിശ്ചിതമായി നീളുമെന്നുറപ്പ്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള ഇരട്ടപാതക്ക് സമാന്തരമായി മൂന്നും നാലും പാത നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം റെയില്‍വെ ചെയര്‍മാന്‍ മുഖ്യമന്ത്രി മുമ്പാകെ അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച് സര്‍വ്വേ നടത്താനും നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ ഫണ്ട് അനുവദിച്ചിട്ടില്ല. പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി 2008-09ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിനായി 239 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള ബജറ്റുകളില്‍ ഈ പദ്ധതിക്ക് കാര്യമായ പരിഗണന കിട്ടിയില്ല. ഇത്തവണ ഇക്കാര്യം പരിഗണിക്കാമെന്നും ചെയര്‍മാന്‍ മുഖ്യമന്ത്രി മുമ്പാകെ സമ്മതിച്ചതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പരിഗണിച്ച് കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ജൈവ ശൗചാലയം സ്ഥാപിക്കാനും തീരുമാനമായിരുന്നു. പക്ഷെ ബജറ്റില്‍ പതിവായി ഉണ്ടാകാറുള്ള വടക്കന്‍ കേരളത്തോടുള്ള അവഗണന ഇത്തവണയും തുടര്‍ന്നു. നിവേദനങ്ങളിലും പരാതികളിലും ഒതുങ്ങുന്ന ഒരു പദ്ധതിയായി കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തലശ്ശേരി-മൈസൂര്‍ റെയില്‍വെ എന്ന സ്വപ്‌നം ഇന്നും നിലനില്‍ക്കുന്നു.

LIVE NEWS - ONLINE

 • 1
  22 mins ago

  ആദിവാസി യുവാവിന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

 • 2
  28 mins ago

  രണ്ടാമൂഴത്തില്‍ ജാക്കിച്ചാനും എത്തിയേക്കും

 • 3
  37 mins ago

  ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു

 • 4
  49 mins ago

  ബിപിന്‍ വധം; ഒന്നാം പ്രതി അറസ്റ്റില്‍

 • 5
  1 hour ago

  ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

 • 6
  2 hours ago

  G7, G85 ക്യാമറകളുമായി പാനസോണിക് എത്തുന്നു

 • 7
  12 hours ago

  വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകന്‍ രാഹുലും അറസ്റ്റില്‍

 • 8
  14 hours ago

  മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച യുവാവ് മരിച്ചു

 • 9
  15 hours ago

  ബസ് ഒാടിക്കുന്നതിനിടെ മൊബൈല്‍ നന്നാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍