Sunday, November 18th, 2018

തലശ്ശേരി സി ഐയെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി

പ്രേമചന്ദ്രന് പകരം എം പി ആസാദ് ചാര്‍ജെടുക്കും

Published On:Jun 11, 2018 | 10:16 am

തലശ്ശേരി: പ്രമാദവും വിവാദവുമായുള്ള കേസന്വേഷണ ചുമതലകളുമായി നെട്ടോട്ടമോടുന്നതിനിടയില്‍ തലശ്ശേരി സി ഐ കെ ഇ പ്രേമചന്ദ്രന് സ്ഥലം മാറ്റം. സര്‍വ്വീസിലിരിക്കെ കുറ്റാന്വേഷണ പാടവം തെളിയിച്ച ഇദ്ദേഹത്തെ കണ്ണൂര്‍ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റി നിയമിച്ചത്. പ്രേമചന്ദ്രന് പകരം പയ്യന്നൂരില്‍ നിന്നും എം പി ആസാദിനെ തലശ്ശേരിയിലേക്കയച്ചു. പ്രേമചന്ദ്രന്‍ ഇന്ന് ചുമതല ഒഴിയും. ഇതോടെ ആസാദ് ഇന്നുതന്നെ ചാര്‍ജ് ഏറ്റെടുക്കും.
ക്രമസമാധാന പാലനത്തില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥനെന്ന ഖ്യാതിയുമായാണ് പൊട്ടിത്തെറിക്കാന്‍ തീപ്പൊരിപോലും വേണ്ടാത്ത പരുവത്തിലുള്ള തലശ്ശേരിയില്‍ ആസാദിന്റെ വരവ്. നിലവിലുള്ള സി ഐ തലശ്ശേരി വിടുമ്പോള്‍ ഒരു രാഷ്ട്രിയ കൊലപാതകം ഉള്‍പ്പെടെ ഏഴോളം വധക്കേസുകളാണ് കോടതിയിലേക്കുള്ള പാതിവഴിയില്‍ കുടുങ്ങിക്കിടക്കുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ന്യൂ മാഹിയിലെ ഷമേജ് വധക്കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടാനുണ്ട്. തലശ്ശേരി പെരിങ്ങാടിയില്‍ രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സിദ്ദിഖ് (69), നഗരത്തിലെ ഐ ഡി ബി ഐ ബാങ്കിനുള്ളില്‍ രണ്ട് വര്‍ഷം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട വില്‍നാ വിനോദ് (25), വിവാദ പ്രണയ നായിക പിണറായി പടന്നക്കരയിലെ സൗമ്യ കൊലപ്പെടുത്തിയ മാതാപിതാക്കളുടെയും മകളുടെയും കേസ്, ചിറക്കരയില്‍ ഭാര്യാ പിതാവ് പട്ടാപകല്‍ കുത്തിക്കൊന്ന സന്ദീപ് വധക്കേസ് എന്നിവയില്‍ ഇതേവരെ അന്വേഷണം പൂര്‍ത്തിയാക്കാനായിട്ടില്ല. ചുമതലയേല്‍ക്കുന്ന സിഐയ്ക്ക് വെല്ലുവിളിയാണ് ഏഴ് കൊലക്കേസന്വേഷണവും.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    13 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    16 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    20 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    21 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു