Tuesday, June 25th, 2019

ജില്ലയുടെ ആകാശ ഇരമ്പലിനൊപ്പം ചേരാന്‍ ചരിത്ര പട്ടണവും ഒരുങ്ങി

നഗരത്തിന്റെ മുഖഛായ മാറ്റുന്ന പൈതൃക ടുറിസം പദ്ധതി കൂടി യാഥാര്‍ത്ഥ്യമായാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനാവുമെന്ന പ്രതിക്ഷ.

Published On:Jul 9, 2018 | 11:48 am

തലശ്ശേരി: മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ണൂരിന്റെ ഖ്യാതിയുമായി വിമാനങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പറന്നുയരുമ്പോഴും വട്ടംചുറ്റി വന്നിറങ്ങമ്പഴും എത്തിപ്പെടുന്ന യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും വരവേല്‍ക്കാന്‍ വഴിയില്‍ ഓരം ചേര്‍ന്ന് നില്‍ക്കുന്ന തലശ്ശേരിയെന്ന ചരിത്ര പട്ടണവും ഒരുങ്ങിക്കഴിഞ്ഞു. ആതിഥേയര്‍ എന്ന നിലയിലാണ് തലശ്ശേരി ഇതിനകം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. നഗരത്തിന്റെ മുഖഛായ മാറ്റുന്ന പൈതൃക ടുറിസം പദ്ധതി കൂടി യാഥാര്‍ത്ഥ്യമായാല്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നഗരത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനാവുമെന്ന പ്രതിക്ഷയിലാണെല്ലാവരുമുള്ളത്.
കടലിന്നപ്പുറവും അറിയപ്പെടുന്ന തലശ്ശേരി കോട്ട, കടല്‍ പാലം, ഗുണ്ടര്‍ട്ട് ബംഗളാവ്, ഓടത്തില്‍ പള്ളി എന്നിവയുടെ സംരക്ഷണവും നവീകരണവും തൊട്ടുപിന്നാലെ അറക്കല്‍ കൊട്ടാരം, ചിറക്കല്‍ കോവിലകം, പേരാവൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, തൊടിക്കളം ക്ഷേത്രം, പഴശ്ശി കൊട്ടാരം എന്നിവയാണ് ടൂറിസം സര്‍ക്യൂട്ടില്‍ പൂര്‍ത്തിയാവുന്നത്. ഇതോടെ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ തലശ്ശേരിയിലേക്കുണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍. പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി സ്വകാര്യ സംരംഭകര്‍ വന്‍തോതിലുള്ള പണം തലശ്ശേരി എന്ന ‘ഠ’വട്ടത്തിലുള്ള പട്ടണത്തില്‍ ഇതിനകം മുടക്കിയിട്ടുള്ളത്. എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാവുന്ന ഏഴ് നിലകളുള്ള രണ്ട് ഷോപ്പിംഗ് മാളുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചുതുടങ്ങി പൂര്‍ണ്ണമായും ശീതികരിച്ച പ്രസ്തുത ഷോപ്പിംഗ് വിസ്മയത്തില്‍ നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, അറബി തുടങ്ങി നിരവധി വിഭവങ്ങള്‍ തയ്യാര്‍ ചെയ്യുന്ന 10 കൗണ്ടറുകളുള്ള ഫുഡ് കോര്‍ട്ട്, സിനിമാശാല, ഫണ്‍ മാക്‌സ്, ഒരേ സമയം 150 ലേറെ വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സൌകര്യമുള്ള പാര്‍ക്കിംഗ് ഏറിയ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളുണ്ട്. തൊട്ടപ്പുറം പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തായി അത്യന്താധുനിക സജ്ജീകരണങ്ങളോടെ മറ്റൊരു ബഹുനില മാള്‍ പൂര്‍ത്തിയാവുന്നുമുണ്ട്. നഗരത്തിന്റെ വിളിപ്പാടകലെയായി ആഡംബര ഫഌറ്റുകള്‍ നാലെണ്ണമാണുള്ളത്. കൂടാതെ ഒന്ന് കൂടി സമീപ ദിവസം പ്രവര്‍ത്തനക്ഷമമാവും. സ്റ്റാര്‍ പദവിയുള്ള ലോഡ്ജുകള്‍ രണ്ടെണ്ണമുണ്ട്. മള്‍ട്ടിപഌക്‌സ് സിനിമാശാലകള്‍, ആരാധനാലയങ്ങള്‍, ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച ഡൈവ് ഇന്‍ ബീച്ച് കൂടെ മികച്ച ചികിത്സ നല്‍കുന്ന അഞ്ചോളം സ്വകാര്യ സഹകരണ ആശുപത്രികള്‍, ഒരു സര്‍ക്കാര്‍ ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, എന്നിവയെല്ലാം ഒരുക്കി അതിഥികളെ കാത്തിരിക്കുകയാണ് തലശ്ശേരി.

 

LIVE NEWS - ONLINE

 • 1
  11 mins ago

  റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

 • 2
  2 hours ago

  മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

 • 3
  3 hours ago

  മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

 • 4
  4 hours ago

  സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

 • 5
  5 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

 • 6
  5 hours ago

  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

 • 7
  5 hours ago

  പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

 • 8
  5 hours ago

  ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

 • 9
  6 hours ago

  നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി