Sunday, July 22nd, 2018

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍…

ലോകജനതയുടെ പ്രാര്‍തഥന സഫലമായി. കണ്ണും കാതും കൂര്‍പ്പിച്ച് പതിനെട്ട് ദിനരാത്രങ്ങള്‍ ഗുഹക്കുള്ളില്‍ കഴിഞ്ഞ പിഞ്ചുമക്കളുടെ മോചനം കാത്തിരുന്നവരുടെ ആകാംക്ഷക്ക് വിരാമമായത് ഇന്നലെ വൈകിട്ടാണ്. തായ്‌ലാണ്ടിലെ താം ലുവാങ്ങ് ഗുഹക്കുള്ളില്‍ നിന്ന് അവസാനത്തെയാളും പുറത്തെത്തിയ പ്രഖ്യാപനം വന്നപ്പോള്‍ ലോകമെമ്പാടും ആഹ്ലാദതിമിര്‍പ്പിലായിരുന്നു. ദൈവത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ലോകജനത പരസ്പരം സന്തോഷം പങ്കുവെച്ചു. കഴിഞ്ഞമാസം 23നാണ് വൈല്‍ഡ് ബോവേഴ്‌സ് എന്ന കുട്ടികളുടെ ഫുട്‌ബോള്‍ ടീമും പരിശീലകനും താം ലുവാങ്ങ് ഗുഹയിലെത്തിയത്. പ്രതികൂല കാലാവസ്ഥ ഇവരെ ഗുഹാമുഖത്ത് നിന്നും നാലു കി.മീ … Continue reading "ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍…"

Published On:Jul 11, 2018 | 1:23 pm

ലോകജനതയുടെ പ്രാര്‍തഥന സഫലമായി. കണ്ണും കാതും കൂര്‍പ്പിച്ച് പതിനെട്ട് ദിനരാത്രങ്ങള്‍ ഗുഹക്കുള്ളില്‍ കഴിഞ്ഞ പിഞ്ചുമക്കളുടെ മോചനം കാത്തിരുന്നവരുടെ ആകാംക്ഷക്ക് വിരാമമായത് ഇന്നലെ വൈകിട്ടാണ്. തായ്‌ലാണ്ടിലെ താം ലുവാങ്ങ് ഗുഹക്കുള്ളില്‍ നിന്ന് അവസാനത്തെയാളും പുറത്തെത്തിയ പ്രഖ്യാപനം വന്നപ്പോള്‍ ലോകമെമ്പാടും ആഹ്ലാദതിമിര്‍പ്പിലായിരുന്നു. ദൈവത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ലോകജനത പരസ്പരം സന്തോഷം പങ്കുവെച്ചു.
കഴിഞ്ഞമാസം 23നാണ് വൈല്‍ഡ് ബോവേഴ്‌സ് എന്ന കുട്ടികളുടെ ഫുട്‌ബോള്‍ ടീമും പരിശീലകനും താം ലുവാങ്ങ് ഗുഹയിലെത്തിയത്. പ്രതികൂല കാലാവസ്ഥ ഇവരെ ഗുഹാമുഖത്ത് നിന്നും നാലു കി.മീ ഉള്ളിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടികളുടെ സൈക്കിളും കളിയുപകരണങ്ങളും ഗുഹാമുഖത്ത് കണ്ടെത്തിയ സേനാംഗങ്ങളാണ് ഗുഹക്കുള്ളില്‍ കുട്ടികളുടെ സാന്നിധ്യം മനസിലാക്കിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളുടെ നാളുകളായിരുന്നു.
നിരവധി വിദേശ രാജ്യങ്ങള്‍ സുരക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ദൗത്യസേനക്ക് സഹായവുമായെത്തി. തായ്‌നേവി സീലിന്റെ നാല്‍വര്‍ സംഘം ഗുഹക്കകത്ത് കടന്ന് കുട്ടികളുടെ ആത്മവിശ്വാസം നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ അവരോടൊപ്പം നിലകൊണ്ടു. ശാസ്ത്ര സാങ്കേതിക വിദ്യകളും കായികബലവും കൈമുതലാക്കി ദൗത്യസേന നാലുപേരെ വീതം പുറത്തെത്തിച്ചത് വലിയ നേട്ടമായി തന്നെ ലോകരാജ്യങ്ങള്‍ വിലയിരുത്തി. നാലുമാസത്തോളം ഗുഹക്കുള്ളില്‍ കഴിയേണ്ടിവരുമെന്ന ആദ്യഘട്ട വിലയിരുത്തല്‍ കടുത്ത നിരാശ തായ്‌ലണ്ട് ജനതക്കുണ്ടാക്കിയിരുന്നു. പക്ഷെ അതിനെ അതിജീവിച്ച് ഗുഹക്കുള്ളിലെ മുഴുവന്‍ ആളുകളെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞത് മനുഷ്യന്റെ കഴിവിനതീതമായൊന്നും തന്നെയില്ല എന്ന വിശ്വാസം ഊട്ടിയുറപ്പിക്കാനായി. പ്രകൃതി ദുരന്തമുണ്ടായാല്‍ സുരക്ഷാ ദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തമായ ഒരു ദുരന്ത നിവാരണസേനയുടെ ആവശ്യകത ലോകരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്താനും തായ്‌ലണ്ടിലെ ദൗത്യസേനയുടെ പ്രവര്‍ത്തനം കാരണമായി.
വലിയ ദുരന്ത സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. കേരളവും ഇക്കാര്യത്തില്‍ ഒട്ടും വിഭിന്നമല്ല. നിരവധി ഉരുള്‍പൊട്ടലും ഖനിയപകടങ്ങളും കുഴല്‍കിണറില്‍ വീണുള്ള അപകടങ്ങളുമൊക്കെ ഇവിടെ നടന്നിട്ടുണ്ട്. ഭൂമിക്കടിയിലുള്ള ദുരന്ത മുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്നതിന് ഒരു പഠനം ആവശ്യമായിരിക്കുന്നു. താം ലുവാങ്ങില്‍ നിന്ന് ലോകം മനസിലാക്കേണ്ടത് വളരെ പ്രധാന്യമുള്ള സുരക്ഷാദൗത്യം സംബന്ധിച്ചാണ്. തായ്‌ലണ്ടിലേത് പോലെ ദിവസങ്ങളോളം അപകടത്തില്‍ അകപ്പെടുന്നവരുടെ ആരോഗ്യവും ആത്മവിശ്വാസവും നിലനിര്‍ത്തേണ്ടത് സുരക്ഷാദൗത്യത്തില്‍ പ്രധാനമാണ്. സുരക്ഷാ ദൗത്യം സംബന്ധിച്ച് ഒരു പ്ലാനിങ്ങ് ആവശ്യമാണ്. കാലാവസ്ഥ ഉയര്‍ത്തുന്ന അപ്രതീക്ഷിത വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നവിധം സുരക്ഷാ നടപടികള്‍ ആസൂത്രണം ചെയ്യാനും മുന്‍കരുതലെടുക്കാനും ഉടന്‍ തീരുമാനങ്ങള്‍ കൊക്കൊള്ളുന്നതിനും സംവിധാനങ്ങള്‍ വേണം. നിരവധി ദിവസം ഖനിക്കുള്ളില്‍ അകപ്പെട്ടവരെ രക്ഷിച്ച അനുഭവം നമുക്കുണ്ട്. ദുരന്ത മുഖങ്ങളിലെ ജീവന്‍ രക്ഷിക്കാന്‍ മുന്‍കാല അനുഭവങ്ങള്‍ വെച്ച് സുസജ്ജമായഒരു സുരക്ഷാ ദൗത്യസേന രൂപീകരിക്കാന്‍ നടപടികള്‍ ആവശ്യമാണെന്ന് തായ്‌ലന്റ് ഓര്‍മ്മിപ്പിക്കുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    21 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി