Friday, July 19th, 2019

തച്ചങ്കരി സ്വേഛാധിപതി: പന്ന്യന്‍ രവീന്ദ്രന്‍

കെഎസ്ആര്‍ടിസി എംഡി എന്ന നിലയില്‍ തച്ചങ്കരി സ്വീകരിക്കുന്ന പല നടപടികളും കമ്മീഷന്‍ കൈപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.

Published On:Sep 6, 2018 | 4:40 pm

തിരു: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെയാണെന്നും വച്ചു പൊറുപ്പിക്കില്ലെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍്. എംഡിയുടെ നയങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യന്‍.
കെഎസ്ആര്‍ടിസി എംഡി എന്ന നിലയില്‍ തച്ചങ്കരി സ്വീകരിക്കുന്ന പല നടപടികളും കമ്മീഷന്‍ കൈപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. എംഡിയുടെ പേര് പറയുന്നത് പോലും നാണക്കേടാണ്. ഇന്ന് വന്ന് നാളെ പോകേണ്ടവനാണ് താനെന്ന കാര്യം തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ ഓര്‍മിപ്പിച്ചു.
ആളുകുറഞ്ഞ സമയങ്ങളിലെ സര്‍വീസുകള്‍ വെട്ടിക്കുറക്കാനും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ഉള്‍പ്പടെയുള്ള വിഷയം ഉയര്‍ത്തിയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ സമരമുഖത്ത് ഇറങ്ങിയിരിക്കുന്നത്.
നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും തച്ചങ്കരിയെ പരസ്യമായി അധിക്ഷേപിച്ച് പൊതുവേദിയില്‍ സംസാരിച്ചിരുന്നു. തച്ചങ്കരി തൊഴിലാളി വിരുദ്ധനാണെന്നായിരുന്നു ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനം.

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    2 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    6 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    6 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    6 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    7 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    7 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    7 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    8 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം