Wednesday, November 14th, 2018

തച്ചങ്കരി തൊഴിലാളികളോട് മാപ്പ് പറയണം: കെ സുരേന്ദ്രന്‍

കണ്ണൂര്‍: കെ എസ് ആര്‍ ടി സി ജീവനക്കാരെ അധിക്ഷേപിച്ച മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ തച്ചങ്കരി തൊഴിലാളികളോട് മാപ്പ് പറയണമെന്ന് ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം ടി ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയായി ആചരിച്ചു. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി ഡിപ്പോക്കുള്ളില്‍ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. മരിച്ചവരുടെ അരഞ്ഞാണം അഴിച്ചെടുക്കുന്നവരോടാണ് കെ … Continue reading "തച്ചങ്കരി തൊഴിലാളികളോട് മാപ്പ് പറയണം: കെ സുരേന്ദ്രന്‍"

Published On:May 25, 2018 | 1:36 pm

കണ്ണൂര്‍: കെ എസ് ആര്‍ ടി സി ജീവനക്കാരെ അധിക്ഷേപിച്ച മാനേജിംഗ് ഡയരക്ടര്‍ ടോമിന്‍ തച്ചങ്കരി തൊഴിലാളികളോട് മാപ്പ് പറയണമെന്ന് ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
എല്‍ ഡി എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം ടി ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയായി ആചരിച്ചു. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി ഡിപ്പോക്കുള്ളില്‍ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. മരിച്ചവരുടെ അരഞ്ഞാണം അഴിച്ചെടുക്കുന്നവരോടാണ് കെ എസ് ആര്‍ ടി സി ജീവനക്കാരെ ഉപമിച്ച് എം ഡി സംസാരിച്ചത്. അദ്ദേഹം അതിന് പരസ്യമായി മാപ്പ് പറയണം. പോലീസില്‍ പല പരിഷ്‌കാരവും നടത്താനിറങ്ങിയ താങ്കള്‍ അല്ലേ ചത്തവന്റെ കിഡ്‌നി അടിച്ചുമാറ്റുന്ന പ്രവൃത്തി ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് മന്ത്രിമാര്‍ ഭരിച്ച കെ എസ് ആര്‍ ടി സി നീന്തല്‍ പഠിക്കാനുള്ള നീന്തല്‍ക്കുളം പോലെയായെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. എ എന്‍ രാജേഷ് അധ്യക്ഷതവഹിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി വി ശശീന്ദ്രന്‍, ആന്റണി, കെ പി സഞ്ജയ് തുടങ്ങിയവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    4 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    7 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    10 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    10 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    11 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    11 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    12 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    12 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി