Tuesday, September 18th, 2018

ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ സംഘര്‍ഷാവസ്ഥ

ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ഇവരെ തടയാന്‍ വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ

Published On:Sep 21, 2017 | 10:39 am

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും ഇവരെ തടയാന്‍ വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്ത് കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ക്ഷേത്രം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം തീരുമാനിച്ചത്. എന്നാല്‍ ക്ഷേത്രം പിടിച്ചടക്കാന്‍ സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്നും ഇത് ചെറുക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ക്ഷേത്ര കവാടത്തില്‍ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ അടച്ച് അകത്ത് നൂറോളം പേര്‍ തമ്പടിച്ചതായും സൂചനയുണ്ട്.

 

 

 

LIVE NEWS - ONLINE

  • 1
    29 mins ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 2
    3 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 3
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 4
    6 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 5
    6 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 6
    7 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 7
    7 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 8
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്

  • 9
    8 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു