Wednesday, November 21st, 2018

ചൂടുകാലത്ത് എന്നും ഇളനീര്‍ വെള്ളം…

അമിത വണ്ണം കുറയ്ക്കാനും. പല ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇളനീര്‍ നല്ലതാണ്

Published On:Mar 26, 2018 | 8:46 am

ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നതാണ് ഇളനീര്‍.അമിത വണ്ണം കുറയ്ക്കാനും. പല ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും ഇളനീര്‍ നല്ലതാണ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിച്ചാലുള്ള മാറ്റം നമ്മള്‍ക്ക് തന്നെ മനസിലാക്കാന്‍ സാധിക്കും. തടി കുറയ്ക്കാന്‍ ക്ഷടപ്പെടുന്നവര്‍ക്ക് ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്. ഈ ചൂടുകാലത്ത് വെള്ളം ആവശ്യത്തിന് കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് വലിയ രോഗങ്ങള്‍ക്കു കാരണമാവുന്നു. ഈ സാഹചര്യത്തില്‍ ഇളനീര്‍ കുടിക്കുന്നതാണ് എന്തു കൊണ്ടും നല്ലത്.
ആഹാരം കഴിക്കുന്നതാണ് നമ്മള്‍ തടിക്കുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ അമിതവിശപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇളനീര്‍ സഹായിക്കുന്നു. ഇളനീര്‍ കുടിയ്ക്കുന്നത് ആഹാരത്തോടുള്ള അമിതാര്‍ത്തിയെ ഇല്ലാതാക്കും. ദഹനം കൃത്യമാക്കുന്നതിന് സഹായിക്കുന്നു ഇളനീര്‍. ദഹന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇളനീര്‍. നിര്‍ജ്ജലീകരണം ജീവന് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് ഇളനീര്‍ കുടിയ്ക്കുന്നത് നല്ലതാണ്.
ശരീരത്തില്‍ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പ്രശ്നമാണ്. എന്നാല്‍ അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്. ദിവസവും വെറും വയറ്റില്‍ അല്‍പം ഇളനീര് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇളീര്‍ സഹായിക്കുന്നു. ഇളനീര്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ ഇല്ലാതാക്കി ശരീരത്തിന് കൊഴുപ്പിനെ ഉരുക്കി കളയുന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    13 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    14 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    17 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    18 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    20 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    20 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    21 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    21 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല