Thursday, November 15th, 2018

പത്തു വയസുകാരനെ പിതൃസഹോദരി കഴുത്ത് ഞെരിച്ച് കൊന്നു

  കോട്ടയം : പത്തുവയസ്സുകാരനെ പിതൃസഹോദരി കഴുത്തുഞെരിച്ചുകൊന്നു. നീണ്ടൂര്‍ കൈപ്പുഴയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നെടുതോട്ടിയില്‍ ഷാജിയുടെ മകന്‍ രാഹുലിനെയാണ് പിതൃസഹോദരി വിജയമ്മ കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രാഹുല്‍. കൊലപാതകത്തിനു ശേഷം വിജയമ്മ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന ഷാജിയും ഭാര്യ ബിന്ദുവും തമ്മില്‍ വിവാഹമോചനത്തിന് തീരുമാനിച്ചതിനെ തുടര്‍ന്ന് വെവ്വേറെ കഴിയുകയായിരുന്നു. രാഹുല്‍ ഷാജിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. മുംബൈയില്‍ ജോലി ചെയ്യുന്ന വിജയമ്മ തിങ്കളാഴ്ചയാണ് ഷാജിയുടെ വീട്ടില്‍ … Continue reading "പത്തു വയസുകാരനെ പിതൃസഹോദരി കഴുത്ത് ഞെരിച്ച് കൊന്നു"

Published On:Sep 3, 2013 | 10:02 am

 

കോട്ടയം : പത്തുവയസ്സുകാരനെ പിതൃസഹോദരി കഴുത്തുഞെരിച്ചുകൊന്നു. നീണ്ടൂര്‍ കൈപ്പുഴയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. നെടുതോട്ടിയില്‍ ഷാജിയുടെ മകന്‍ രാഹുലിനെയാണ് പിതൃസഹോദരി വിജയമ്മ കൊലപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു രാഹുല്‍. കൊലപാതകത്തിനു ശേഷം വിജയമ്മ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

വിദേശത്ത് ജോലി ചെയ്യുന്ന ഷാജിയും ഭാര്യ ബിന്ദുവും തമ്മില്‍ വിവാഹമോചനത്തിന് തീരുമാനിച്ചതിനെ തുടര്‍ന്ന് വെവ്വേറെ കഴിയുകയായിരുന്നു. രാഹുല്‍ ഷാജിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. മുംബൈയില്‍ ജോലി ചെയ്യുന്ന വിജയമ്മ തിങ്കളാഴ്ചയാണ് ഷാജിയുടെ വീട്ടില്‍ എത്തിയത്. രാഹുലിനൊപ്പം കിടന്നുറങ്ങിയ ഇവര്‍ രാത്രി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പോലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഷാജിയെ സഹായിക്കാനാണ് കൊലപാതകം നടത്തിയതെന്ന് വിജയമ്മ പോലീസിനോട് പറഞ്ഞതായാണ് സൂചന.

LIVE NEWS - ONLINE

  • 1
    10 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    11 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    13 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    16 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    17 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    17 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    17 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    18 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    18 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി