കാബൂള്‍ : താലിബാന് വിമതര്‍ക്കെതിരെ നാറ്റോ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് കുട്ടികള്‍ മരണപ്പെട്ടു. അഫ്ഘാനിസ്ഥാനിലെ ഷാന്‍ഗായി ജില്ലയിലാണ് നാറ്റോ സേന ശക്തമായ വ്യോമാക്രമണെ നടത്തിയത്. ഇവിടെ ഒളിച്ചിരിക്കുന്നെന്ന് കരുതിയ താലിബാന്‍കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആറ് സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.