Thursday, April 25th, 2019

താല്‍ക്കാലിക ഓപ്പറേഷന്‍ തിയറ്ററും അടച്ചു

ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ഓപ്പറേഷന്‍ തിയറ്ററും അടച്ചതോടെ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ നിര്‍ധനരായ രോഗികള്‍ നെട്ടോട്ടമോടുന്നു. ഇവിടത്തെ പ്രധാന ഓപ്പറേഷന്‍ തിയറ്റര്‍ പുനര്‍നിര്‍മിക്കുന്നതിനായി ഒന്നര വര്‍ഷം മുമ്പ് അടച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബക്ഷേമ വിഭാഗത്തിന്റെ അധീനതയിലുള്ള ഓപ്പറേഷന്‍ തിയറ്ററിലാണ് ശസ്ത്രക്രിയകള്‍ നടത്തി വന്നിരുന്നത്. എന്നാല്‍ ഇവിടെ പൂപ്പലും മറ്റും കണ്ടതോടെ താല്‍ക്കാലിക സംവിധാനമായി ചെറിയ ശസ്ത്രക്രിയകള്‍ നടത്തിവന്ന ഈ തിയറ്ററും അടച്ചിടുകയായിരുന്നു. ഇതോടെ ചെറിയ ശസ്ത്രക്രിയ പോലും ആവശ്യമായി വരുന്ന രോഗികള്‍ വന്‍തുക മുടക്കി … Continue reading "താല്‍ക്കാലിക ഓപ്പറേഷന്‍ തിയറ്ററും അടച്ചു"

Published On:Sep 10, 2013 | 5:05 pm

ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ഓപ്പറേഷന്‍ തിയറ്ററും അടച്ചതോടെ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ നിര്‍ധനരായ രോഗികള്‍ നെട്ടോട്ടമോടുന്നു. ഇവിടത്തെ പ്രധാന ഓപ്പറേഷന്‍ തിയറ്റര്‍ പുനര്‍നിര്‍മിക്കുന്നതിനായി ഒന്നര വര്‍ഷം മുമ്പ് അടച്ചിരുന്നു. ഇതേ തുടര്‍ന്ന് കുടുംബക്ഷേമ വിഭാഗത്തിന്റെ അധീനതയിലുള്ള ഓപ്പറേഷന്‍ തിയറ്ററിലാണ് ശസ്ത്രക്രിയകള്‍ നടത്തി വന്നിരുന്നത്. എന്നാല്‍ ഇവിടെ പൂപ്പലും മറ്റും കണ്ടതോടെ താല്‍ക്കാലിക സംവിധാനമായി ചെറിയ ശസ്ത്രക്രിയകള്‍ നടത്തിവന്ന ഈ തിയറ്ററും അടച്ചിടുകയായിരുന്നു.
ഇതോടെ ചെറിയ ശസ്ത്രക്രിയ പോലും ആവശ്യമായി വരുന്ന രോഗികള്‍ വന്‍തുക മുടക്കി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയാണ്. താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ നേരത്തേ ഓര്‍ത്തോ, ജനറല്‍ സര്‍ജറി, കണ്ണിന്റെ ശസ്ത്രക്രിയ എന്നിവയെല്ലാം നടത്തിയിരുന്നതാണ്. എന്നാല്‍ അറ്റകുറ്റ പണികള്‍ നടത്താനെന്ന പേരില്‍ ഇത് അടച്ചിട്ടതോടെ ഒന്നരവര്‍ഷത്തോളമായി ഇതെല്ലാം തന്നെ മുടങ്ങി കിടക്കുകയാണ്. താല്‍ക്കാലികമായി കുടുംബക്ഷേമ കേന്ദ്രത്തിന്റെ ശസ്ത്രക്രിയാ യൂണിറ്റില്‍ ചെറിയ ശസ്ത്രക്രിയകള്‍ നടത്തിവരുകയായിരുന്നു.
എന്നാല്‍ ഇതും അടച്ചതോടെയാണ് പാവപ്പെട്ട രോഗികള്‍ വന്‍ ദുരിതത്തിലായിരിക്കുന്നത്. ചെറിയ ശസ്ത്രക്രിയ നടത്തേണ്ട കേസുകളെല്ലാം നീട്ടിവച്ചിരിക്കുകയാണ്. അത്യാവശ്യമായി ശസ്ത്രക്രിയ ചെയ്യേണ്ടവര്‍ സ്വകാര്യ ആശുപത്രികളിലോ മെഡിക്കല്‍ കോളജിലോ പോകേണ്ട അവസ്ഥയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു