Wednesday, September 19th, 2018

ക്ഷേത്രത്തില്‍ കവര്‍ച്ച

ആലപ്പുഴ: നൂറനാട് പള്ളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. വെളുപ്പിന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പ്രധാന ശ്രീകോവിലിന് മുന്നിലെ വഞ്ചി കാണാതായ വിവരം അറിഞ്ഞത്. ഇവര്‍ വിവരം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീകുമാറിനേയും സെക്രട്ടറി അരുണ്‍ രാജിനെയും അറിയിക്കുകയും പിന്നീട് ആറാട്ടുകടവിലെ കുളപ്പുരക്ക് … Continue reading "ക്ഷേത്രത്തില്‍ കവര്‍ച്ച"

Published On:Sep 3, 2018 | 8:03 am

ആലപ്പുഴ: നൂറനാട് പള്ളിക്കല്‍ സ്വയംഭൂ മഹാഗണപതി ക്ഷേത്രത്തിലെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചശേഷം ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 30ന് പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടന്നതെന്നാണ് കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. വെളുപ്പിന് ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് പ്രധാന ശ്രീകോവിലിന് മുന്നിലെ വഞ്ചി കാണാതായ വിവരം അറിഞ്ഞത്. ഇവര്‍ വിവരം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ശ്രീകുമാറിനേയും സെക്രട്ടറി അരുണ്‍ രാജിനെയും അറിയിക്കുകയും പിന്നീട് ആറാട്ടുകടവിലെ കുളപ്പുരക്ക് സമീപത്തെ കാട്ടില്‍ കാണിക്ക വഞ്ചി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വിവരം അടൂര്‍ പോലീസിന് കൈമാറി. സ്ഥലത്തെത്തിയ അടൂര്‍ പോലീസ് ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചു. വിരലടയാള വിഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    3 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    4 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    7 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    8 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    12 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു