Thursday, April 25th, 2019

ക്ഷേത്ര മൈതാനം സര്‍ക്കസ് കമ്പനിക്ക്; പ്രതിഷേധം ശക്തം

ആലപ്പുഴ: ക്ഷേത്ര മൈതാനം സര്‍ക്കസ് കമ്പനിക്കു വാടകക്കു നല്‍കുവാനുള്ള തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കാര്‍ത്യായനി ദേവീക്ഷേത്ര മൈതാനമാണ് സര്‍ക്കസ് കമ്പനിക്ക് വാടകക്ക് നല്‍കുന്നത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഉപദേശകസമിതി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഓംബുഡ്‌സ്മാന്‍, കമ്മിഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കി. നീക്കത്തില്‍ നിന്നു പിന്മാറണമെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍, തെക്ക്, വടക്ക് ഉല്‍സവ കമ്മിറ്റികള്‍, അഖിലഭാരതീയ അയ്യപ്പസേവാ സംഘം, ഭക്തജനസമിതി, ചേര്‍ത്തല ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ചേര്‍ത്തല ടൗണ്‍ എന്‍എസ്എസ് കരയോഗം തുടങ്ങിയ സംഘടനകളും … Continue reading "ക്ഷേത്ര മൈതാനം സര്‍ക്കസ് കമ്പനിക്ക്; പ്രതിഷേധം ശക്തം"

Published On:Oct 4, 2013 | 4:01 pm

ആലപ്പുഴ: ക്ഷേത്ര മൈതാനം സര്‍ക്കസ് കമ്പനിക്കു വാടകക്കു നല്‍കുവാനുള്ള തീരുമാനത്തിനെതിരെ വ്യാപകപ്രതിഷേധം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കാര്‍ത്യായനി ദേവീക്ഷേത്ര മൈതാനമാണ് സര്‍ക്കസ് കമ്പനിക്ക് വാടകക്ക് നല്‍കുന്നത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ഉപദേശകസമിതി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഓംബുഡ്‌സ്മാന്‍, കമ്മിഷണര്‍ എന്നിവര്‍ക്കു പരാതി നല്‍കി.
നീക്കത്തില്‍ നിന്നു പിന്മാറണമെന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍, തെക്ക്, വടക്ക് ഉല്‍സവ കമ്മിറ്റികള്‍, അഖിലഭാരതീയ അയ്യപ്പസേവാ സംഘം, ഭക്തജനസമിതി, ചേര്‍ത്തല ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ചേര്‍ത്തല ടൗണ്‍ എന്‍എസ്എസ് കരയോഗം തുടങ്ങിയ സംഘടനകളും ആവശ്യപ്പെട്ടു. പതിനഞ്ചു വര്‍ഷത്തോളം മുന്‍പു സര്‍ക്കസിനു സൗകര്യം കൊടുക്കുകയും മൈതാനിയില്‍ കക്കൂസുകള്‍ സ്ഥാപിച്ചതു വിശ്വാസികളുടെ പ്രതിഷേധത്തിനു കാരണമാവുകയും ചെയ്തിരുന്നു.
വീണ്ടും സര്‍ക്കസിനു മൈതാനം വാടകയ്ക്കു നല്‍കുവാനുള്ള നീക്കം ഉപദേശകസമിതിയുമായി ആലോചിക്കാതെയാണെന്നും ഇതുസംബന്ധിച്ചു സെക്രട്ടറി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ അനുവാദത്തോടെ പ്രതിദിനം ആയിരം രൂപ വാടകക്ക് 30 ദിവസത്തേക്കാണ് മൈതാനം അനുവദിച്ചിരിക്കുന്നതെന്നും വിശ്വാസികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അനുമതി റദ്ദാക്കുന്നത് ആലോചിക്കുമെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    47 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു