Tuesday, November 20th, 2018

കണ്‍പീലികളില്‍ മഞ്ഞുറയുന്ന അവസ്ഥ.!. അതിശൈത്യത്തിന്റെ പിടിയില്‍ ഒയ്മ്യാകോണ്‍ ഗ്രാമം

മുഖാവരണം മാറിയാല്‍ ആ നിമിഷം മഞ്ഞുവീണ് മൂടും. എല്ലുകള്‍ പോലും മരവിക്കുന്ന അവസ്ഥയാണ്

Published On:Jan 18, 2018 | 10:37 am

അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ മഞ്ഞുറയുന്ന അവസ്ഥ ചിന്തിച്ചു നോക്കിയെ. അതി ഭയങ്കരമായ അവസ്ഥയാണിത്. എന്നാല്‍ ഇത്തരം സാഹചര്യത്തിലൂടെയാണ് ഒയ്മ്യാകോണ്‍ നിവസികള്‍ കടന്നു പോകുന്നത്. ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലാണ് ഒയ്മ്യാകോണ്‍. ഇവിടുത്തെ താപനില -62 ഡിഗ്രി വരെ താഴ്ന്നിരിക്കുന്നു. ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍.
അനസ്താസ്യ എന്ന വ്യക്തിയാണ് കണ്‍പീലികളില്‍ മഞ്ഞുറഞ്ഞ തന്റെ ചിത്രം ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഏവരും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. ഈ ഗ്രാമത്തില്‍ 500 ഓളം പേര്‍ താമസിക്കുന്നുണ്ട്. മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറിയാല്‍ ആ നിമിഷം മഞ്ഞുവീണ് മൂടും. എല്ലുകള്‍ പോലും മരവിക്കുന്ന അവസ്ഥയാണ്.
ഈ പ്രദേശത്തെ താപനില താഴ്ന്നതിനെ തുടര്‍ന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകര്‍ന്നു. തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ താപനില -62 ഡിഗ്രി സെല്‍ഷ്യസില്‍ കണ്ടെത്തിയത്. ശൈത്യം രൂക്ഷമായതോടെ താപനില പരിശോധിച്ച ചിലരുടെ ഇലക്ട്രോണിക് തെര്‍മോമീറ്ററും തകരാറിലായി.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    10 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’