Thursday, July 18th, 2019

ടെലിഗ്രാമില്‍ പുതിയ അപ്ഡേറ്റ് എത്തി

ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്

Published On:May 13, 2019 | 2:17 pm

സ്വകാര്യ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമും മാറ്റത്തിനൊരുങ്ങുന്നു. ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനും ആര്‍ക്കൈവ് ചാറ്റ് ഓപ്ഷനുമാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. ഒരു ചാറ്റ് ഇടത്തോട്ട് സൈ്വപ്പ് ചെയ്താല്‍ അത് നേരെ ആര്‍ക്കൈവ് ലിസ്റ്റിലേക്ക് പോവും. ആര്‍ക്കൈവ് ലിസ്റ്റിലേക്ക് മാറ്റിയ ചാറ്റില്‍ പുതിയ സന്ദേശം വന്നാല്‍ അത് വീണ്ടും പുറത്തേക്ക് വരും. മ്യൂട്ട് ചെയ്ത ചാറ്റ് ആര്‍ക്കൈവിലേക്ക് മാറ്റിയാല്‍ പുതിയ സന്ദേശം വന്നാലും അത് ആര്‍ക്കൈവ് ലിസ്റ്റില്‍ തന്നെ തുടരും.
ചാറ്റുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഒന്നിലധികം ചാറ്റുകള്‍ സെലക്റ്റ് ചെയ്യാനും അവ ഒന്നിച്ച് പിന്‍ ചെയ്യാനും, മ്യൂട്ട് ചെയ്യാനും ആര്‍ക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കും. പുതിയ രൂപകല്‍പനയില്‍ ആപ്പ് ഐക്കണില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. കൂടാതെ അകത്തെ മെനു ഓപ്ഷനുകളിലും മാറ്റം വന്നിട്ടുണ്ട്. അതേസമയം ടെലിഗ്രാമിന്റെ ഐഓഎസ് പതിപ്പില്‍ പാസ്‌കോഡ് സെറ്റിങ്സില്‍ മാറ്റം വന്നു. ആറ് ഡിജിറ്റുള്ള കോഡ് ഇനി ഇതില്‍ ഉപയോഗിക്കാം. നേരത്തെ നാല് ആല്‍ഫാ ന്യൂമറിക് കോഡാണ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. ചാറ്റ് ലിസ്റ്റില്‍ ആരെല്ലാം ഓണ്‍ലൈനില്‍ ഉണ്ടെന്ന് പെട്ടെന്ന് അറിയാനുള്ള സൗകര്യവും ടെലിഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    32 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    34 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    1 hour ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    1 hour ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    2 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    3 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി