Monday, July 22nd, 2019

ടെലിഗ്രാമില്‍ സൈബര്‍ ആക്രമണം

നിരവധി ഉപയോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാന്‍ കഴിയാതെവന്നു. പ്രശ്നം പരിഹരിക്കപ്പെട്ടതായും പിന്നീട് ടെലിഗ്രാം അറിയിച്ചു

Published On:Jun 13, 2019 | 10:32 am

ടെലിഗ്രാമില്‍ വന്‍ സൈബര്‍ ആക്രമണം. നിരവധി ഉപയോക്താക്കള്‍ക്ക് സേവനം ഉപയോഗിക്കാന്‍ കഴിയാതെവന്നു. ടെലിഗ്രാമിന്റെ സേവനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് അറ്റാക്ക് (ഡി.ഡി.ഓ.എസ്.) ആണ് ഉണ്ടായിരിക്കുന്നതെന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്കും കണക്ഷന്‍ പ്രശ്നങ്ങള്‍ നേരിട്ടതായും ടെലിഗ്രാം പറഞ്ഞു. ടെലിഗ്രാം തന്നെയാണ് ട്വിറ്റര്‍ വഴി സൈബര്‍ ആക്രമണമുണ്ടായ വിവരം അറിയിച്ചത്.
സെര്‍വറിലേക്ക് അസംഖ്യം വ്യാജ നിര്‍ദേശങ്ങള്‍ അയക്കുകയും യഥാര്‍ത്ഥ നിര്‍ദേശങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം സെര്‍വറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യുന്ന സൈബര്‍ ആക്രമണമാണ് ഡിഡിഓഎസ്. സെര്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുക മാത്രമേ സൈബര്‍ ആക്രമണത്തിലൂടെ ഉണ്ടായിട്ടുള്ളൂ എന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ടെലിഗ്രാം ട്വിറ്ററില്‍ അറിയിച്ചു. പ്രശ്നം പരിഹരിക്കപ്പെട്ടതായും ടെലിഗ്രാം അറിയിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു