Thursday, September 19th, 2019

ശസ്ത്രക്രിയയിലൂടെ നീക്കിയത് 526 പല്ലുകള്‍!

ഏഴ് വയസുകാരന്റെ കവിളില്‍ നിന്നാണ് ഇത്തരത്തില്‍ പല്ലുകള്‍ നീക്കം ചെയ്തത്.

Published On:Aug 2, 2019 | 11:00 am

ചെന്നൈ സ്വദേശിയായ ഏഴ് വയസുകാരന്റെ കവിളില്‍ നിന്നാണ് ഇത്തരത്തില്‍ പല്ലുകള്‍ നീക്കം ചെയ്തത്. കവിളില്‍ വീക്കം കണ്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ സമീപിച്ചത്.  സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. കുട്ടിയുടെ താടിയെല്ലിനോട് ചേര്‍ന്ന് എത്രയോ പല്ലുകള്‍ പൊട്ടിമുളച്ചുണ്ടായിരിക്കുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗമാണിത്. ജനിതകഘടനയിലെ വ്യതിയാനങ്ങള്‍ മൂലമോ റേഡിയേഷന്‍ മൂലമോ ഒക്കെ ഈ അസുഖമുണ്ടാകാം.
അങ്ങനെ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടന്നു. 526 പല്ലുകളാണ് കുട്ടിയുടെ വായില്‍ നിന്ന് നീക്കം ചെയ്തത്. കീഴ്ത്താടിയെല്ലിനോട് ഒട്ടിച്ചേര്‍ന്ന നിലയില്‍ ഒരു കട്ട പോലെയായിരുന്നു പല്ലുകള്‍ വളര്‍ന്നുനിന്നിരുന്നത്. അതിനാല്‍ ആ കട്ട, മൊത്തത്തില്‍ എടുത്തുനീക്കുകയായിരുന്നു. ഓരോ പല്ലും ഓരോ ഘടനയിലും വലിപ്പത്തിലുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ചിലത് ആരോഗ്യമുള്ള ഒരു പല്ലിന് വേണ്ട എല്ലാ സവിശേഷതകളോടും കൂടിയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    24 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല