Thursday, September 20th, 2018

രാജ്യത്തെ ആധുനിക വല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി

  ന്യൂഡല്‍ഹി: രാജ്യത്തെ അത്യന്താധുനികവല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും സൗജന്യമായി നല്‍കുന്നതാണ് പുതിയ പദ്ധതി. 7,860 കോടി രൂപ ഇതിനായി നീക്കിവെക്കും. 2014-15 വര്‍ഷത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചന. സൗജന്യമായി മൊബൈല്‍ ഫോണ്‍ മാത്രമല്ല രണ്ടു വര്‍ഷത്തേക്ക് കണക്ഷന്‍ ചാര്‍ജും സൗജന്യമായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉപഭോക്താവ് ഒരുതവണ 300 രൂപ അടക്കുമ്പോള്‍ രണ്ടുവര്‍ഷത്തേക്ക് ഓരോ മാസവും 30 … Continue reading "രാജ്യത്തെ ആധുനിക വല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി"

Published On:Sep 7, 2013 | 1:45 pm

india tab mobile

 

ന്യൂഡല്‍ഹി: രാജ്യത്തെ അത്യന്താധുനികവല്‍കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും സൗജന്യമായി നല്‍കുന്നതാണ് പുതിയ പദ്ധതി. 7,860 കോടി രൂപ ഇതിനായി നീക്കിവെക്കും. 2014-15 വര്‍ഷത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചന.
സൗജന്യമായി മൊബൈല്‍ ഫോണ്‍ മാത്രമല്ല രണ്ടു വര്‍ഷത്തേക്ക് കണക്ഷന്‍ ചാര്‍ജും സൗജന്യമായി നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഉപഭോക്താവ് ഒരുതവണ 300 രൂപ അടക്കുമ്പോള്‍ രണ്ടുവര്‍ഷത്തേക്ക് ഓരോ മാസവും 30 മിനിറ്റ് സംസാരസമയവും 30 മെസേജുകളും 30 എംബി ഡേറ്റയും സൗജന്യമായി ലഭിക്കുകയും ചെയ്യും. ഗ്രാമീണമേഖലയിലുള്ളവര്‍ക്കു വേണ്ടിയാകും ഈ പദ്ധതി നിലവില്‍ കൊണ്ടുവരിക.
ഇതുപോലെ ഗ്രാമീണമേഖലയിലുള്ള 11,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ടാബ്‌ലറ്റുകള്‍ നല്‍കുക. ഇവര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് സൗജന്യ ഡേറ്റാ കണക്ഷനും ലഭ്യമാക്കും. നിര്‍ദേശം ടെലികമ്യൂണിക്കേഷന്‍ വകുപ്പ്(ഡോട്ട്) ടെലികോം കമ്മിഷനു സമര്‍പ്പിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    9 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    11 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    13 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല