Sunday, February 17th, 2019

ഒന്നാം ക്ലാസുകാരനെ മര്‍ദ്ദിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹോംവര്‍ക്ക് ചെയ്തില്ല എന്ന കാരണത്താലാണ് കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചത്. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും വടികൊണ്ട് തല്ലിയ പാടുകള്‍ കണ്ടതോടെ മാതാപിതാക്കള്‍ വിവരം തിരക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് … Continue reading "ഒന്നാം ക്ലാസുകാരനെ മര്‍ദ്ദിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍"

Published On:Jul 6, 2018 | 8:06 am

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഹോംവര്‍ക്ക് ചെയ്തില്ല എന്ന കാരണത്താലാണ് കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചത്. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും വടികൊണ്ട് തല്ലിയ പാടുകള്‍ കണ്ടതോടെ മാതാപിതാക്കള്‍ വിവരം തിരക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്ത് 12 പാടുകളുണ്ടായിരുന്നു. വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും അധ്യാപിക ശ്രമിച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈനും പോലീസിനും പരാതി നല്‍കി. പോലീസ് അധ്യാപികക്കെതിരെ കേസെടുത്തു.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും