Saturday, April 20th, 2019

ക്ഷയരോഗികള്‍ക്ക് പോഷകാഹാര പദ്ധതി

മാനന്തവാടി: ക്ഷയരോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. മൂന്നു ലക്ഷം രൂപയുടെ പ്രോജക്ട് ജില്ലാ ടി.ബി സെന്റര്‍ അധികൃതര്‍ തയാറാക്കി കഴിഞ്ഞു.അടുത്ത ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അരിയും പയര്‍ വര്‍ഗങ്ങളുമാണ് നല്‍കുക. പ്രതിമാസം ഒരു രോഗിക്ക് 800 രൂപയുടെ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ ടി.ബി സെന്റര്‍, ബത്തേരി, വൈത്തിരി യൂനിറ്റുകളിലായി 450ഓളം രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ടി.ബി സെന്ററിലെ രേഖകള്‍ … Continue reading "ക്ഷയരോഗികള്‍ക്ക് പോഷകാഹാര പദ്ധതി"

Published On:Aug 13, 2013 | 7:10 pm

മാനന്തവാടി: ക്ഷയരോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. മൂന്നു ലക്ഷം രൂപയുടെ പ്രോജക്ട് ജില്ലാ ടി.ബി സെന്റര്‍ അധികൃതര്‍ തയാറാക്കി കഴിഞ്ഞു.അടുത്ത ഏപ്രില്‍ മുതല്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അരിയും പയര്‍ വര്‍ഗങ്ങളുമാണ് നല്‍കുക. പ്രതിമാസം ഒരു രോഗിക്ക് 800 രൂപയുടെ പോഷകാഹാരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ ടി.ബി സെന്റര്‍, ബത്തേരി, വൈത്തിരി യൂനിറ്റുകളിലായി 450ഓളം രോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ജില്ലാ ടി.ബി സെന്ററിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ആദിവാസി രോഗികളെ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല.
ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ജില്ലാ ടി.ബി സെന്റര്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാഴ്ചയോളം ചുമയുള്ളവര്‍ പരിശോധനക്ക് വിധേയമാകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രോഗികള്‍ക്കുള്ള സൗജന്യ മരുന്നുകള്‍ ജില്ലയിലെ മൂന്ന് യൂനിറ്റുകളിലും ലഭ്യമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    4 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    4 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും