Saturday, April 20th, 2019

നികുതി വെട്ടിപ്പ്; പ്രധാന പ്രതി കീഴടങ്ങി

പാലക്കാട്: കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. കോതമംഗലം തട്ടേക്കാട് തെക്കിലക്കാട്ട് വീട്ടില്‍ വര്‍ഗീസ്‌കുട്ടി (39)ആണ് കോടതിയില്‍ കീഴടങ്ങിയത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി കീഴടങ്ങിയത്. 2009 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ നടപ്പുണി ചെക്‌പോസ്റ്റിലൂടെ ഇറച്ചിക്കോഴി കടത്തുന്നതിനു മുന്‍കൂര്‍ നികുതിയിനത്തില്‍ 14 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണു വര്‍ഗീസ്‌കുട്ടി കീഴടങ്ങിയത്. ഇറച്ചിക്കോഴിക്കു മുന്‍കൂര്‍ നികുതിയായി ഡിമാന്റ് ഡ്രാഫ്റ്റിനു പകരം … Continue reading "നികുതി വെട്ടിപ്പ്; പ്രധാന പ്രതി കീഴടങ്ങി"

Published On:Oct 29, 2013 | 10:31 am

പാലക്കാട്: കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി കീഴടങ്ങി. കോതമംഗലം തട്ടേക്കാട് തെക്കിലക്കാട്ട് വീട്ടില്‍ വര്‍ഗീസ്‌കുട്ടി (39)ആണ് കോടതിയില്‍ കീഴടങ്ങിയത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇന്നലെ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതി കീഴടങ്ങിയത്.
2009 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ നടപ്പുണി ചെക്‌പോസ്റ്റിലൂടെ ഇറച്ചിക്കോഴി കടത്തുന്നതിനു മുന്‍കൂര്‍ നികുതിയിനത്തില്‍ 14 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലാണു വര്‍ഗീസ്‌കുട്ടി കീഴടങ്ങിയത്. ഇറച്ചിക്കോഴിക്കു മുന്‍കൂര്‍ നികുതിയായി ഡിമാന്റ് ഡ്രാഫ്റ്റിനു പകരം പേ ഓര്‍ഡര്‍ നല്‍കി വെട്ടിപ്പു നടത്തിയെന്നാണു കേസ്. 2009 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവിലാണു ക്രമക്കേട് കണ്ടെത്തിയത്. കൂട്ടുപ്രതിയായ ജെ.എസ്. ബോബിക്കായ തെരച്ചില്‍ തുടരുകയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 2
    3 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 3
    3 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 4
    5 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 5
    5 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 6
    5 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു

  • 7
    5 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍

  • 8
    6 hours ago

    പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

  • 9
    6 hours ago

    ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും