Saturday, February 23rd, 2019

വളര്‍ത്തുനായോടുള്ള സ്‌നേഹം ടാറ്റുവിലെത്തിച്ചു; ഇന്നവള്‍ പറയുന്നു ജീവിതത്തില്‍ താന്‍ ചെയ്ത വലിയ മണ്ടത്തരം

2007ലാണ് ആദല്‍ സ്മിത്ത് മാറിടത്തില്‍ ടാറ്റു ചെയ്തത്

Published On:Nov 4, 2017 | 9:53 am

ടാറ്റു കുത്തുന്നത് ഇന്നത്തെകാലത്ത് പുതുമയുള്ള കാര്യമല്ല. നിരവധി പേരാണ് ടാറ്റു കുത്താന്‍ രംഗത്തു വരുന്നത്. പലര്‍ക്കും ടാറ്റു ചെയ്യുക എന്നത് ഒരു തരം ഭ്രാന്തായി മാറിയിരിക്കുന്നു. അത്തരമൊരു ഭ്രാന്തിന്റെ പുറത്താണ് ആദല്‍ സ്മിത്ത് തന്റെ ശരീരത്തില്‍ ടാറ്റു ചെയ്തത്. പക്ഷെ ഇന്നവള്‍ പറയുന്നു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണതെന്ന്.
ആരാധന ടാറ്റുനോടായിരുന്നില്ല എന്നതാണ് സത്യം. വളര്‍ത്തുനായോടുള്ള സ്‌നേഹം അതിരു കടന്നപ്പോള്‍ നായയുടെ കാല്‍പാദം തന്റെ ശരീരത്തില്‍ ടാറ്റു ചെയ്യുകയായിരുന്നു ആദല്‍ . 2007ലാണ് മാറിടത്തില്‍ ഈ ടാറ്റു ചെയ്തത്. എന്നാല്‍ ഇന്നവള്‍ അതില്‍ ഏറെ ദുഖിക്കുന്നു. ആദ്യമൊക്കെ ടാറ്റു ചെയ്തതിനെ സുഹൃത്തുക്കളടക്കം പ്രശംസിച്ചു. എന്നാല്‍ കുറച്ചു കാലത്തേക്ക് മാത്രമായിരുന്നു അത്. പ്രശംസിച്ചവര്‍ പോലും പരിഹസിക്കാന്‍ തുടങ്ങി. പിന്നീട് തന്നെ പ്രണയിക്കാന്‍ പോലും ആരും വന്നില്ലെന്നാണ് ആദല്‍ പറയുന്നത്. ഇപ്പോള്‍ കഴുത്തു വരെ മൂടിയ വസ്ത്രമാണ് ആദല്‍ ധരിക്കാറ്. ടാറ്റു ഒഴിവാക്കാന്‍ ലേസര്‍ ചികിത്സ നടത്താനുള്ള ഒരുക്കത്തിലാണ് അവള്‍. പതിനെട്ട് മാസത്തോളം ചികിത്സിച്ചാല്‍ മാത്രമെ ടാറ്റു പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കു.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം