Thursday, February 21st, 2019

ടാറ്റയുടെ ‘നഗരയാനം’

          ഇന്ത്യന്‍ നിരത്തിലേക്ക് നഗരയാനം വരുന്നു. 18 മീറ്റര്‍ നീളമുള്ള ഈ വമ്പന്‍ ബസ് ടാറ്റ മോട്ടോഴ്‌സാണ് നിരത്തിലിറക്കുന്നത്. 91 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ നഗരയാനം പക്ഷേ, ആവശ്യമുള്ളിടത്ത് വില്ലുപോലെ വളയും. പിന്നീട് പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്യും. ‘സ്റ്റാര്‍ ബസ് അര്‍ബന്‍’ എന്ന് ടാറ്റ പേരിട്ടിരിക്കുന്ന ഇതിനെ ‘വളഞ്ഞ ബസ്’ എന്ന് വിളിക്കുന്നതാവും കൂടുതല്‍ നന്നാവുക. ലോ ഫ്‌ലോര്‍ ബസാണിത്. അകത്ത് കയറിയാല്‍ ധാരളം സ്ഥലം. ഒറ്റനോട്ടത്തില്‍ മെട്രോ … Continue reading "ടാറ്റയുടെ ‘നഗരയാനം’"

Published On:Feb 11, 2014 | 11:18 am

Tata Star Bus Urban Full

 

 

 

 

 

ഇന്ത്യന്‍ നിരത്തിലേക്ക് നഗരയാനം വരുന്നു. 18 മീറ്റര്‍ നീളമുള്ള ഈ വമ്പന്‍ ബസ് ടാറ്റ മോട്ടോഴ്‌സാണ് നിരത്തിലിറക്കുന്നത്. 91 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ നഗരയാനം പക്ഷേ, ആവശ്യമുള്ളിടത്ത് വില്ലുപോലെ വളയും. പിന്നീട് പൂര്‍വ സ്ഥിതിയിലെത്തുകയും ചെയ്യും. ‘സ്റ്റാര്‍ ബസ് അര്‍ബന്‍’ എന്ന് ടാറ്റ പേരിട്ടിരിക്കുന്ന ഇതിനെ ‘വളഞ്ഞ ബസ്’ എന്ന് വിളിക്കുന്നതാവും കൂടുതല്‍ നന്നാവുക.
ലോ ഫ്‌ലോര്‍ ബസാണിത്. അകത്ത് കയറിയാല്‍ ധാരളം സ്ഥലം. ഒറ്റനോട്ടത്തില്‍ മെട്രോ ട്രെയ്‌നെന്ന് തോന്നും. പകുതി പിന്നിടുമ്പോഴാണ് മറ്റേ പകുതി കാണാനാവുക. കാരണം, ബസ് പകുതി ഒടിഞ്ഞാണ് കിടപ്പ്. സാധാരണ ലോ ഫ്‌ലോറുകളുടെ ഇരട്ടിയോളം യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ കഴിയും. ആവശ്യത്തിനനുസരിച്ച് ബസ് വട്ടം ഒടിയുന്നതിനാല്‍ െ്രെഡവിങ് എളുപ്പമാവും. ബസ്സിന്റെ പിന്‍ഭാഗവും വശങ്ങളും െ്രെഡവര്‍ക്ക് മുന്നിലെന്നപോലെ കാണാം. പിറകിലെന്ത് നടക്കുന്നുവെന്ന് മുന്‍കുട്ടി മനസ്സിലാക്കാന്‍ െ്രെഡവര്‍ക്ക് ഇത് ഉപകരിക്കും. ഹബ്ബ്‌നര്‍ കപ്ലിങ് വഴിയാണ് ഇത് സാധ്യമാക്കുന്നത്. വണ്ടി പിന്നിലേക്കെടുക്കുമ്പോഴും ഇതുമൂലം പ്രശ്‌നങ്ങളുണ്ടാകുന്നില്ല.

LIVE NEWS - ONLINE

  • 1
    7 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    8 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    11 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    14 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    15 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    15 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    15 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    15 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    15 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍