Wednesday, September 19th, 2018

പുതിയ ടാറ്റ നെക്സോണ്‍ എഎംടി അടുത്തമാസം വിപണിയില്‍ എത്തും

ടാറ്റ നെക്സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് തുടങ്ങി

Published On:Apr 24, 2018 | 11:16 am

അടുത്തമാസം വിപണിയില്‍ എത്തുന്ന പുതിയ ടാറ്റ നെക്സോണ്‍ എഎംടിയുടെ പ്രീ-ബുക്കിംഗ് ടാറ്റ ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് തുക. മള്‍ട്ടി ഡ്രൈവ് മോഡുകള്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യ എഎംടി കാറാണ് വരാനിരിക്കുന്ന നെക്സോണ്‍ എഎംടി. 2018 ഓട്ടോ എക്സ്പോയില്‍ വെച്ചാണ് നെക്സോണ്‍ എഎംടിയെ ടാറ്റ ആദ്യം കാഴ്ചവെച്ചത്.
ആദ്യ ഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന XZA പ്ലസ് വകഭേദത്തില്‍ മാത്രമാണ് നെക്സോണ്‍ എഎംടി പതിപ്പ് ഒരുങ്ങുക. മാനുവല്‍ XZ+ വകഭേദത്തില്‍ നിന്നുള്ള എല്ലാ ഫീച്ചറുകളും നെക്സോണ്‍ XZA പ്ലസിലുണ്ട്. ഇതിന് പുറമെ സ്മാര്‍ട്ട് ഹില്‍ അസിസ്റ്റ്, ക്രൊള്‍ ഫംങ്ഷന്‍, ഇന്റലിജന്റ് ട്രാന്‍സ്മിഷന്‍ കണ്‍ട്രോളര്‍, ആന്റി-സ്റ്റാള്‍ കിക്ക് ഡൗണ്‍, ഫാസ്റ്റ് ഓഫ് പോലുള്ള നൂതന ഫീച്ചറുകളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ സന്ദര്‍ഭത്തില്‍ മാനുവല്‍ രീതിയില്‍ ഗിയര്‍ മാറാന്‍ വേണ്ടി മാനുവല്‍ ടിപ് ട്രോണിക് ട്രാന്‍സ്മിഷന്‍ ഫീച്ചറും നെക്സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെയാണ് നെക്സോണ്‍ എഎംടിയിലെ ഡ്രൈവിംഗ് മോഡുകള്‍.
എത്ന ഓറഞ്ച് നിറമാണ് എസ്യുവിയുടേത്. സോണിക് സില്‍വര്‍ ഡ്യൂവല്‍ ടോണ്‍ നിറത്തിലാണ് മേല്‍ക്കൂര. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ നെക്സോണ്‍ എഎംടി ലഭ്യമാകും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ എഞ്ചിനാണ് നെക്സോണ്‍ എഎംടി പെട്രോളില്‍. ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവടോര്‍ഖ് എഞ്ചിനും. എസ്യുവിക്ക് ലഭിച്ച കൂപ്പെ പരിവേഷമാണ് ടാറ്റ നെക്സോണിലെ പ്രധാന ഡിസൈന്‍ ഹൈലൈറ്റ്. ഉയര്‍ന്ന ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, കറുത്ത ഹണി കോമ്പ് ഗ്രില്‍, ക്രോം ടച്ച് നേടിയ ഹ്യുമാനിറ്റി ലൈന്‍ എന്നിവയാണ് നെക്സോണ്‍ ഫ്രണ്ട് പ്രൊഫൈല്‍ വിശേഷങ്ങള്‍.

LIVE NEWS - ONLINE

  • 1
    2 mins ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 2
    1 hour ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 3
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 4
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 5
    7 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 6
    8 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 7
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    10 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി