Sunday, November 18th, 2018

പ്രളയക്കെടുതി; കേരളത്തിന് പിന്തുണയുമായി ടാറ്റായും

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു

Published On:Aug 18, 2018 | 2:36 pm

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പൂര്‍ണ്ണ പിന്തുണയുമായി ടാറ്റ. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സമീപമുള്ള ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി ടാറ്റ എത്തിക്കും. ഇതിനായി 1802-09-7979 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം.
ടാറ്റയ്ക്ക് പുറമെ ബിഎംഡബ്ല്യു, ഫോക്സ്വാഗണ്‍, മെര്‍സിഡീസ് ബെന്‍സ് എന്നീ വാഹന നിര്‍മ്മാതാക്കളും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സര്‍വീസ് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍ മുഴുവന്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നു കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എണ്ണമറ്റ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ അതത് നിര്‍മ്മാതാക്കള്‍ കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിയോഗിച്ചു കഴിഞ്ഞു.
ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന വാഹനങ്ങള്‍ എത്രയുംപെട്ടെന്നു റിപ്പയര്‍ ചെയ്തു നല്‍കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇതിനുവേണ്ടി ഡീലര്‍ഷിപ്പുകളില്‍ സ്പെയര്‍പാര്‍ട്സുകളുടെ ലഭ്യത കമ്പനികള്‍ ഉറപ്പുവരുത്തും.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    5 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    6 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    19 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    20 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം