Wednesday, May 22nd, 2019

ടാറ്റ ഹെക്സ XM പ്ലസ് വിപണിയില്‍

XM മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഹെക്‌സ XM പ്ലസ് അവകാശപ്പെടുന്നത്

Published On:Oct 9, 2018 | 9:10 am

ടാറ്റ ഹെക്സയുടെ പുതിയ വകഭേദം, XM പ്ലസ് വിപണിയില്‍. 15.27 ലക്ഷം രൂപ വില. XM മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഹെക്സ XM പ്ലസ് അവകാശപ്പെടുന്നത്. തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, എട്ടു വ്യത്യസ്ത നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ് മുതലായവ പുതിയ ടാറ്റ ഹെക്സ് XM പ്ലസ് മോഡലിന്റെ വിശേഷങ്ങളാണ്.
വൈദ്യുത പിന്തുണയാല്‍ എസ്യുവിയുടെ മിററുകള്‍ ക്രമീകരിക്കാനും മടക്കിവെയ്ക്കാനും കഴിയും. നിലവിലെ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ഹെക്സ XM പ്ലസിലും. എഞ്ചിന് 154 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന്‍ എസ്യുവിയില്‍ തെരഞ്ഞെടുക്കാം. ാേ

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    12 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്