Monday, July 22nd, 2019

ടാറ്റയുടെ ഹാരിയര്‍ ഇനി ഇരട്ട നിറത്തിലും

ഹാരിയറിന്റെ ടോപ് സ്പെക്ക് XZ വകഭേദമാണ് ഇരട്ട നിറത്തില്‍ ലഭ്യമാവുക.

Published On:Jul 4, 2019 | 9:30 am

മോട്ടോഴ്സ് അടുത്തിടെ പുറത്തിറക്കിയ ഹാരിയര്‍ എസ്.യു.വി ഇനി ഇരട്ട നിറത്തിലും ലഭ്യമാകും. ഹാരിയറിന്റെ ടോപ് സ്പെക്ക് XZ വകഭേദമാണ് ഇരട്ട നിറത്തില്‍ ലഭ്യമാവുക. എക്സ്റ്റീയര്‍ ഇരട്ട നിറത്തിലേക്ക് മാറിയതൊഴിച്ചാല്‍ രൂപത്തില്‍ മറ്റുമാറ്റങ്ങളൊന്നും പുതിയ ടാറ്റ ഹാരിയറിനില്ല. 16.76 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. കലിസ്റ്റോ കോപ്പര്‍, ഓര്‍കസ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനില്‍ മാത്രമാണ് ബ്ലാക്ക് റൂഫില്‍ ഡ്യുവല്‍ ടോണ്‍ വകഭേദം ലഭ്യമാവുക. താരത്യമേന കുറഞ്ഞ വിലയില്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായ രൂപഭംഗിയാണ് ഹാരിയര്‍ എസ്.യു.വി പ്രിയമാക്കിയത്.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 138 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ബസാര്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച ഹാരിയറിന്റെ സെവന്‍ സീറ്റര്‍ പതിപ്പും വൈകാതെവിപണിയിലെത്താനിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു