Sunday, February 17th, 2019

ആവര്‍ത്തിക്കപ്പെടുന്ന ടാങ്കര്‍ ദുരന്തങ്ങള്‍

        ടാങ്കര്‍ ലോറികള്‍ ഗുരുതരമായ നിയമ ലംഘനം തുടരുകയാണെന്നതിന്റെ മറ്റൊരു ഉദാഹരണമുണ്ട് കല്ല്യാശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപ്പിടുത്തം. ജില്ലാഭരണ കൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ആശങ്കവിട്ടൊഴിയാന്‍ ഇടയാക്കിയെങ്കിലും ദുരന്ത ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചതിനുപുറമെ ഗതാഗതവും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും നല്‍കിയിട്ടുണ്ട്. കല്ല്യാശ്ശേരിയില്‍ ടാങ്കര്‍ ലോറിക്ക് തീപിടിക്കാന്‍ കാരണം ഡ്രൈവരുടെ അനാസ്ഥ തന്നെയാണെന്ന് ജില്ലാ ഭരണ കൂടം ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സാധാരണ … Continue reading "ആവര്‍ത്തിക്കപ്പെടുന്ന ടാങ്കര്‍ ദുരന്തങ്ങള്‍"

Published On:Jan 14, 2014 | 1:50 pm

Kalliyassery Tanker Fire Full

 

 

 

 
ടാങ്കര്‍ ലോറികള്‍ ഗുരുതരമായ നിയമ ലംഘനം തുടരുകയാണെന്നതിന്റെ മറ്റൊരു ഉദാഹരണമുണ്ട് കല്ല്യാശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപ്പിടുത്തം. ജില്ലാഭരണ കൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ആശങ്കവിട്ടൊഴിയാന്‍ ഇടയാക്കിയെങ്കിലും ദുരന്ത ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചതിനുപുറമെ ഗതാഗതവും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും നല്‍കിയിട്ടുണ്ട്. കല്ല്യാശ്ശേരിയില്‍ ടാങ്കര്‍ ലോറിക്ക് തീപിടിക്കാന്‍ കാരണം ഡ്രൈവരുടെ അനാസ്ഥ തന്നെയാണെന്ന് ജില്ലാ ഭരണ കൂടം ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സാധാരണ ഗതിയില്‍ ഇത്തരം വണ്ടികളില്‍ രണ്ടുഡ്രൈവര്‍ വേണ്ട സ്ഥാനത്ത് കല്ല്യാശ്ശേരിയില്‍ മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയപ്പെടുന്നു.
ചാല ടാങ്കര്‍ ദുരന്തത്തിന്റെ നടക്കുന്ന ഓര്‍മ്മകള്‍ വിട്ടുമാറാത്ത ജില്ലയാണ് കണ്ണൂര്‍. നിരവധി പേരുടെ ജീവനെടുത്തതാണ് ചാല ടാങ്കര്‍ ടാങ്കര്‍ ദുരന്തം എന്നുമാത്രമല്ല മാരകമായി പൊള്ളലേറ്റ് ഇന്നും നരകയാതനയനുഭവിക്കുന്നവര്‍ ഒട്ടേറെയാണ്. ഒട്ടേറെ വീടുകളും കടകളുമാണ് അന്ന് കത്തിച്ചാമ്പലായത്. കിലോമീറ്ററുകളോളം പരന്ന തീഗോളം നക്കിത്തുടച്ച കൃഷിയിടങ്ങളും പറമ്പുകളും ഇന്നും സ്മരണകളായി നിലകൊള്ളുകയാണ്. ചാല അമ്പലത്തിനടുത്ത് ഡിവൈഡറില്‍ തട്ടിമറിഞ്ഞ ഗ്യാസ് ടാങ്കര്‍ ഒരു പ്രദേശത്തെയാണ് ഇല്ലാതാക്കിയത്. ഇനി ഇതുപൊലൊരു ദുരന്തം ആവര്‍ത്തിക്കരുതേയെന്ന പ്രാര്‍ത്ഥനകള്‍ക്കിടയിലാണ് സമാന സംഭവങ്ങള്‍ ജില്ലയില്‍ വീണ്ടും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചാല ടാങ്കര്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് അന്നു നല്‍കിയ വാക്ക് ഇനിയും പൂര്‍ണ്ണമായി പാലിക്കപ്പെടാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെ ആവുന്നതെല്ലാം ചെയ്‌തെങ്കിലും ഐ ഒ സി തല മറന്നെണ്ണ തേക്കുകയാണ് ചെയ്തത്. ഐ ഒ സിയുടെ നിലപാട് ശക്തമായ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. ഐ ഒ സിയുടെ നിലപാടിനോട് പ്രതിഷേധവും അമര്‍ഷവും നിലനില്‍ക്കെയാണ് മറ്റൊരു ദുരന്തം കണ്ണൂരിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
ചാല ടാങ്കര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അപകട ഭീതിയുയര്‍ത്തി ചീറിപ്പായുന്ന ടാങ്കര്‍ ലോറികളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ദുരന്തത്തിന്റെ ആദ്യ നാളുകളില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ ചില നീക്കങ്ങള്‍ ഉണ്ടായെങ്കിലും ക്രമേണക്രമേണ അതിന്റെ ഗൗരവം കുറഞ്ഞുവരികയായിരുന്നെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ദേശീയ പാതയില്‍ മംഗലാപുരം – കൊച്ചിറൂട്ടില്‍ രാത്രിയോപകലെന്നോ വ്യത്യാസമില്ലാതെ ഗ്യാസ് നിറച്ച ടാങ്കറുകള്‍ കുതിച്ചു പായുന്നത് പതിവ് കാഴ്ചയാണ്. ഏത് സമയവും വന്‍ദുരന്തം വരുത്തിവെക്കാവുന്ന ഗ്യാസ് ടാങ്കറുകള്‍ യാത്രവേളകളില്‍ പാലിക്കപ്പെടേണ്ട ചിലനിയമങ്ങളുണ്ട്. എന്നാല്‍ അതിന്റെയെല്ലാം പൂര്‍ണ്ണലംഘനമാണ് ടാങ്കര്‍ ലോറികളുടെ കാര്യത്തില്‍ കണ്ടുവരുന്നത്. ഇത്തരം വണ്ടികളില്‍ നിര്‍ബ്ബന്ധമായും രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാല്‍ മിക്കവാറും വണ്ടികളില്‍ ഒരുഡ്രൈവര്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്നതാണ് വസ്തുത. അനാവശ്യമായി പോലും വാഹനം തടഞ്ഞിട്ട് മണിക്കൂറുകളോളം വാഹന പരിശോധന നടത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത്തരം വണ്ടികള്‍ പരിശോധിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് വസ്തുത. അതു തന്നെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനും കാരണം.
ഇതുപോലുള്ള ദുരന്തങ്ങള്‍ ഉണ്ടായാല്‍ ആ സമയത്ത് മാത്രം ഇതേക്കുറിച്ച് ഗൗരവ മുണ്ടാവുകയും പിന്നീട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നേരത്തെയുണ്ടായതെല്ലാം ക്രമേണ വിസ്മരിക്കപ്പെടുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ബന്ധപ്പെട്ടവര്‍ സടകുടഞ്ഞെണിക്കുന്ന പതിവും മാറ്റണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സ്ഥിരമായ തിരുമാനങ്ങളാണ് കരണീയമായിട്ടുള്ളത്. ടാങ്കര്‍ ലോറികള്‍ അനുസ്യൂതം കടന്നുപോവുന്ന പാതകള്‍ക്കിരുവശങ്ങളും താമസിക്കുന്നവര്‍ ഭീതിയോടെയാണ് ജീവിതം തള്ളിനീക്കുന്നത്. കാരണം ദുരന്തം ഏത് സമയവും അവരെ പിടികൂടാമെന്നതാണവസ്ഥ. പ്രത്യേകിച്ച് രാത്രി കാലത്ത്. ഈയൊരു സാഹചര്യത്തില്‍ ദുരന്ത ഭീതിയില്‍ നിന്ന് ജനത്തെ മോചിപ്പിക്കേണ്ടത് ഭരണ കുടങ്ങളുടെ കര്‍ത്തവ്യമാണ്. നിയമലംഘിപ്പിച്ച് കടന്നു പോകുന്ന ടാങ്കറുകളെ തടഞ്ഞിടാനും ശക്തമായ നടപടികള്‍ സ്വീകരിക്കാനും അമാന്തിച്ചു കൂടാ വൈകുന്ന ഓരോ നിമിഷവും അപകടസാധ്യത വര്‍ധിപ്പിക്കുകയേള്ളൂ. നേരത്തെയുണ്ടായ ചാല ടാങ്കര്‍ ദുരന്തത്തിന്റെയും ഇപ്പോഴുണ്ടായ കല്ല്യാശ്ശേരി ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ഗ്യാസ് ടാങ്കര്‍ ലോറികളെ നിയന്ത്രിച്ചേ മതിയാവൂ.

LIVE NEWS - ONLINE

 • 1
  2 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 2
  4 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 3
  4 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 4
  16 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 5
  18 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 6
  20 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 7
  24 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 8
  24 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 9
  1 day ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും