കുറ്റിപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു; ആളപായമില്ല

Published:January 10, 2017

LPG Tanker Accident Full Image

 

 

 

 

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപം ടാങ്കര്‍ലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി.
ഇന്ധന ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കുറ്റിപ്പുറം ഭാഗത്തേക്ക് പോലീസ് വാഹനങ്ങള്‍ കടത്തിവിടുന്നില്ല. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പ്രദേശവാസികള്‍ ആശങ്കയിലാണ്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.