Friday, September 21st, 2018

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു

ഇന്ന് രാവിലെയായിരുന്നു അപകടം.

Published On:Aug 21, 2018 | 9:46 am

തിരു: പൂന്തുറക്കു സമീപം കുമരിച്ചന്തയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. പാച്ചല്ലൂര്‍ വാഴമുട്ടം മഞ്ചാടിവീട്ടില്‍ മധു (40), ഭാര്യ രജനി (35) എന്നിവരാണ് ഇന്ന് രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചത്. കുമരിചന്ത ജംഗ്ഷനു സമീപം സര്‍വീസ് റോഡില്‍ നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തിരുവല്ലം ഭാഗത്ത് നിന്ന് വന്ന ടാങ്കര്‍ ഇടിച്ച് കയറുകയായിരുന്നു. ദമ്പതികള്‍ക്ക് പുറത്ത് കൂടി ടാങ്കര്‍ കയറി ഇറങ്ങി ഇരുവരും തല്‍ക്ഷണം മരണമടഞ്ഞു. നാട്ടുകാരാണ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രവാസിയായ മധു പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങുകള്‍ക്കായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം 24ന് നടക്കുന്ന പാലുകാച്ചല്‍ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന, മിഥുന (ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍) എന്നിവര്‍ മക്കളാണ്.

 

 

LIVE NEWS - ONLINE

  • 1
    39 mins ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 2
    4 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    5 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    5 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    6 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    6 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    7 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    7 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍