Tuesday, November 20th, 2018

തമിഴ് നടന്‍ മണിവണ്ണന്‍ അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ നേശപക്കത്തെ വസിതിയിലായിരുന്നു അന്ത്യം. നാനൂറോളം സിനിമകളില്‍ മികച്ച വേഷം ചെയ്തിട്ടുണ്ട്. അമ്പതോളം സിനിമകള്‍ സംവിധാനം ചെയ്തു. ഫാന്റം ഉള്‍പ്പെടെ ചില മലയാള സിനിമകളിലും തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും തമിഴ് സിനിമകളില്‍ നിറഞ്ഞു നിന്ന നടനാണ് കോടമ്പത്തൂര്‍ സ്വദേശിയായ മണിവണ്ണന്‍. ടിക് ടിക് ടിക്, കാതല്‍ ഓവിയം തുടങ്ങിയ സിനിമകളുടെ സംഭാഷണം രചിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. അമൈതിപ്പടൈ … Continue reading "തമിഴ് നടന്‍ മണിവണ്ണന്‍ അന്തരിച്ചു"

Published On:Jun 15, 2013 | 8:04 pm

ചെന്നൈ : പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മണിവണ്ണന്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ നേശപക്കത്തെ വസിതിയിലായിരുന്നു അന്ത്യം. നാനൂറോളം സിനിമകളില്‍ മികച്ച വേഷം ചെയ്തിട്ടുണ്ട്. അമ്പതോളം സിനിമകള്‍ സംവിധാനം ചെയ്തു. ഫാന്റം ഉള്‍പ്പെടെ ചില മലയാള സിനിമകളിലും തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും തമിഴ് സിനിമകളില്‍ നിറഞ്ഞു നിന്ന നടനാണ് കോടമ്പത്തൂര്‍ സ്വദേശിയായ മണിവണ്ണന്‍. ടിക് ടിക് ടിക്, കാതല്‍ ഓവിയം തുടങ്ങിയ സിനിമകളുടെ സംഭാഷണം രചിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. അമൈതിപ്പടൈ യാണ് സ്വന്തമായി സംവിധാനം ചെയ്ത ആദ്യചിത്രം. പടയപ്പ, മുതല്‍വന്‍, സംഗമം, പ്രിയമുടന്‍, ഉള്ളത്തെ അള്ളിത്താ, റെഡ്, എന്നവളേ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായി. പുതു മനിതന്‍, ചിന്നതമ്പി പെരിയ തമ്പി, ജല്ലിക്കെട്ട്, തോഴര്‍ പാണ്ഡ്യന്‍, വീരപ്പതക്കം, ഗവണ്‍മെന്റ് മാപ്പിളൈ തുടങ്ങിയ സിനിമകളാണ് സംവിധാനം ചെയ്തവയില്‍ ശ്രദ്ധേയം. സത്യരാജിന്റെ നാഗരാജ ചോളന്‍ എം.എ എം.എല്‍.എ’ എന്ന ചിത്രമാണ് മണ്ണിവണ്ണന്‍ അവസാനമായി സംവിധാനം ചെയ്ത സിനിമ.

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    3 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    4 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    7 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    8 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    10 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    10 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    11 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    11 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല