Sunday, January 20th, 2019

ഭക്ഷണത്തോടുള്ള അമിത താല്‍പര്യം..അവസാനം ഇങ്ങനെയായി

ടാമി ലിന്‍ എന്ന 45 കാരിയുടെ ഭാരം ഇന്ന് 270 കിലോയാണ്

Published On:Mar 10, 2018 | 10:55 am

ഭക്ഷണത്തോട് പ്രിയമുള്ളവരാണ് നമ്മള്‍ എല്ലാവരും. എന്നുകരുതി ഭക്ഷണം വാരിവലിച്ച് തിന്നുന്നതും നല്ലതല്ല. ശരീരത്തിന് ആവശ്യമുള്ള ഭക്ഷണങ്ങള്‍ അറിഞ്ഞ് കഴിക്കാന്‍ ശ്രമിക്കണം, ഇല്ലെങ്കില്‍ ടാമി ലിന്‍ എന്ന സ്ത്രീയുടെ അവസ്ഥ നമ്മളും നേരിടേണ്ടി വരും. ടാമി ലിന്‍ എന്ന 45 കാരിയുടെ ഭാരം ഇന്ന് 270 കിലോയാണ്. ഈ അവസ്ഥയ്ക്ക് കാരണമോ ഭക്ഷണത്തോടുള്ള അമിത താല്‍പര്യവും.
ശരിക്കും വളരെ ദയനീയമാണ് ടാമിയുടെ കാര്യം. വയര്‍ നിലത്ത് മുട്ടറായ അവസ്ഥയിലാണ്. ശരീരഭാരവും, വയറും കാരണം ടാമിക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കുന്നില്ല. അച്ഛന്റെ മരണത്തോടെയാണ് ടാമി ഇത്തരത്തില്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. അമ്മ വിഷാദ രോഗത്തിന് അടിമപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ട ടാമി അഭയം തേടിയത് ഭക്ഷണത്തില്‍. വിഷമം വരുമ്പോഴെല്ലാം അമിതമായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു. ഇത് പിന്നീട് രോഗാവസ്ഥയായിമാറി. കൂടുതലായും ജങ്ക് ഫുഡിനോടായിരുന്നു ടാമിക്ക് പ്രിയവും.
18ാം വയസ്സില്‍ ടാമി ലിന്‍, ജെയിംസ് എന്നയാളുമായി പ്രണയത്തിലായി. പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നിട്ടും തന്റെ ദുശീലത്തെ നിര്‍ത്താന്‍ ടാമി തയ്യാറായിരുന്നില്ല. ശരീരഭാരം കൂടി ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴും അവര്‍ ഭക്ഷണ കാര്യത്തില്‍ പിന്നോട്ട് പോയില്ല. ഇന്നവര്‍ അമിത ഭാരം കാരണം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. പുറംലോകം കാണാതെ വീടിനുള്ളില്‍ തന്നെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് ടാമി ലിന്‍.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    21 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം