Wednesday, April 24th, 2019

ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോളിനെതിരെ കേസ്

പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പ്രതിഫലം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

Published On:Jul 25, 2017 | 11:12 am

കൊച്ചി: യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചതിന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ കേസ്. കൊച്ചി പനങ്ങാട് പോലീസാണ് കേസെടുത്തത്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്. സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജീന്‍ പോള്‍ അടക്കമുള്ള കുറ്റാരോപിതരെ ചോദ്യം ചെയ്യും.
2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. യുവനടി കൊച്ചി റമദ ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പ്രതിഫലം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
നടി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഇത് പിന്നീട് പനങ്ങാട് പോലീസിന് കൈമാറുകയായിരുന്നു. പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് സി.ഐ നടിയുടെ മൊഴിയെടുത്തിട്ടുണ്ട്. വഞ്ചനക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോ ഇന്ന് തന്നെ തുടര്‍നടപടികളിലേക്ക് കടക്കുമെന്നാണറിയുന്നത്.
നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍. ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം