Wednesday, July 24th, 2019

പുഴയില്‍ ഒഴുകിയെത്തിയ മരം മുറിച്ചുകടത്താന്‍ ശ്രമം: കേസെടുത്തു

10 തടിക്കഷണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്.

Published On:Jun 15, 2019 | 12:24 pm

കാസര്‌കോട്: പുഴയില്‍ ഒഴുകിയെത്തിയ മരം മുറിച്ചുകടത്താന്‍ ശ്രമിച്ചതിന് വനം വകുപ്പ് കേസെടുത്തു. പയസ്വിനിപ്പുഴയിലെ മഞ്ഞംപാറ മൂലയില്‍ നിന്നു കടത്താന്‍ ശ്രമിച്ച കുറ്റന്‍ ഉരുപ്പുമരമാണ് പിടികൂടിയത്. 10 തടിക്കഷണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയിലൂടെ ഒഴുകിയെത്തിയ മരം മണല്‍ മൂടിക്കിടക്കുകയായിരുന്നു. വെള്ളം വറ്റിയതോടെയാണ് ഇത് മുറിച്ചുകടത്താന്‍ ശ്രമിച്ചത്. പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരത്തിന് വിപണിയില്‍ 25,000 രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ ഒഴുകിയെത്തുന്ന തടി ലഭിക്കുന്നിടത്ത് തന്നെയിടണമെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നുമാണ് ചട്ടം.

 

LIVE NEWS - ONLINE

  • 1
    10 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    13 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    28 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    53 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    56 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല