Wednesday, July 17th, 2019

മോദിക്കെതിരെ പോസ്റ്റര്‍ പ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസ്

ഇവരെ കരുതല്‍ തടങ്ങലില്‍ വച്ചശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Published On:Apr 13, 2019 | 11:18 am

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയ അഞ്ച് പേര്‍ക്കെതിരെ കേസ്. കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കസബാ പോലീസ് കേസെടുത്തത്. കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയില്‍ പങ്കെടുക്കാനെത്തിയ മോദിക്കെതിരെയായിരുന്നു പ്രതിഷേധം. കിസാന്‍ മഹാസംഘിന്റെ മൂപ്പതോളം പ്രവര്‍ത്തകരാണ് മോദിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തിയത്.
പോസ്റ്റര്‍ പ്രചാരണത്തിനുശേഷം പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങിയ അഞ്ച് പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്. 12 മണിക്കൂര്‍ ഇവരെ കരുതല്‍ തടങ്ങലില്‍ വച്ചശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്കെതെരെ കേസെടുത്തതായും പോലീസ് അറിയിച്ചു.മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ പറഞ്ഞു. മോദി കര്‍ഷകരുടെ കാലന്‍ ആണ്. മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുന്നിടത്തെല്ലാം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കിസാന്‍ മഹാസംഘ് പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    13 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    14 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    16 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    17 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ