Monday, December 18th, 2017

യുനസ്‌കോയുടെ ലോക ശ്രദ്ധേയ സ്ഥലങ്ങളില്‍ താജ്മഹലിന് രണ്ടാം സ്ഥാനം

ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്.

Published On:Dec 7, 2017 | 10:04 am

ന്യൂഡല്‍ഹി: യുനസ്‌കോയുടെ പൈതൃക സ്ഥലങ്ങളില്‍ ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യയുടെ താജ്മഹലിന്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച പ്രണയത്തിന്റെ ഈ നിത്യസ്മാരകം എട്ടു മില്യണിലേറെ പേരാണ് ഒരു വര്‍ഷം സന്ദര്‍ശിക്കുന്നത്. ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്.
ട്രിപ് അഡ്വൈസര്‍ എന്ന ഓണ്‍ലൈന്‍ യാത്രാ പോര്‍ട്ടലാണ് സര്‍വെ സംഘടിപ്പിച്ചത്. യുനസ്‌കോയുടെ പ്രകൃതിദത്ത, സാംസ്‌കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ നിന്ന് ലോകത്താകമാനമുള്ള വിനോദ സഞ്ചാരികള്‍ തെരഞ്ഞെടുത്തവയാണ് ഇവ.
ചൈനയുടെ വന്‍ മതിലാണ് മൂന്നാം സ്ഥാനത്ത്. തെക്കേ അമേരിക്കന്‍ രാഷ്ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടിലെ ഓസ്ചിത്‌സ് ബിര്‍കനൗ മ്യൂസിയം, ക്രാകൗ പൈതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലേം എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

 

 

LIVE NEWS - ONLINE

  • 1
    5 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍