Thursday, January 24th, 2019

തൈമൂറിന് 1.30 കോടിയുടെ സമ്മാനം നല്‍കി സെയ്ഫ് അലിഖാന്‍

അടുത്ത മാസം ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു ഗിഫ്റ്റ് സെയ്ഫ് നല്‍കിയത്

Published On:Nov 16, 2017 | 11:43 am

തൈമൂര്‍ അലിഖാന്‍ ജനിച്ചതു മുതല്‍ മാധ്യമങ്ങളില്‍ താരമായിരുന്നു. പല വിവാദങ്ങളും തൈമൂറിനെ തേടിയെത്തിയിരുന്നു. തൈമൂര്‍ എന്ന പേര് തന്നെ വന്‍ വിവാദമായതാണ്. എന്നാല്‍ ഇപ്പോള്‍ കൊച്ചു താരപുത്രന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. പിതാവ് നല്‍കിയ ഗിഫ്റ്റാണ് ഇപ്പോള്‍ തൈമൂറിനെ താരമാക്കിയിരിക്കുന്നത്. അടുത്ത മാസം ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു ഗിഫ്റ്റ് സെയ്ഫ് അലിഖാന്‍ പുത്രനു കൊടുത്തിരിക്കുന്നത്.
പതിനൊന്ന് മാസം മാത്രം പ്രായമായ തൈമൂറിന് സെയ്ഫ് നല്‍കിയിരിക്കുന്നത് ഒന്നരകോടി രൂപയുടെ ഗിഫ്റ്റാണ്.!..റെഡ് നിറത്തിലുള്ള കിടിലന്‍ എസ് ആര്‍ ടി ജീപ്പ്. ബേബി സീറ്റ് അടക്കമാണ് ജീപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. തൈമൂറിന് ഇത് ഇഷ്ടമാണെന്നാണ് സെയ്ഫ് പറഞ്ഞത്. ഒപ്പം പുതിയ വണ്ടിയില്‍ മകനേയും കൊണ്ട് യാത്രപോകുന്നതിന്റെ ആകാഷയിലാണെന്നും സെയ്ഫ് പറഞ്ഞു. മകന് വാങ്ങിക്കൊടുത്ത സമ്മാനവും, സന്തോഷവും സെയ്ഫ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ശിശുദിനത്തിലാണ് സെയ്ഫ് അലിഖാന്‍ തൈമൂറിന് സമ്മാനം നല്‍കിയത്. ഡിസംബര്‍ 20നാണ് തൈമൂറിന്റെ ഒന്നാം പിറന്നാള്‍.

LIVE NEWS - ONLINE

  • 1
    1 min ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 2
    7 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 3
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 4
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 5
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 6
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 7
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 8
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 9
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല