Monday, August 26th, 2019

ഫാന്‍ പൊട്ടിത്തെറിച്ച് കുട്ടികളടക്കം അഞ്ചുപേര്‍ക്കു പൊള്ളലേറ്റു

കാസര്‍കോട്: ഫാന്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം അഞ്ചുപേര്‍ക്കു പൊള്ളലേറ്റു. ചൗക്കി മയില്‍പ്പാറമജലിലെ അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ സുബൈദ(37), മക്കളായ ജംസീന (20) ഫാത്തിമത്ത് ഷഫ (16) സുബൈദയുടെ സഹോദരി പൊയിനാച്ചിയിലെ ഖദീജയുടെ മക്കളായ റഫീദ (എട്ട്) മുഫീദ (ആറ്) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. സുബൈദയെ കാസര്‍കോട്ടും സാരമായി പരിക്കേറ്റ കുട്ടികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണു സംഭവം. ഗഫൂറിന്റെ ഇരുനില വീടു ഭാഗികമായി കത്തിനശിച്ചു. ഇരുനില വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന ടേബിള്‍ ഫാനാണു … Continue reading "ഫാന്‍ പൊട്ടിത്തെറിച്ച് കുട്ടികളടക്കം അഞ്ചുപേര്‍ക്കു പൊള്ളലേറ്റു"

Published On:Apr 28, 2014 | 12:30 pm

കാസര്‍കോട്: ഫാന്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ കുട്ടികളടക്കം അഞ്ചുപേര്‍ക്കു പൊള്ളലേറ്റു. ചൗക്കി മയില്‍പ്പാറമജലിലെ അബ്ദുല്‍ ഗഫൂറിന്റെ ഭാര്യ സുബൈദ(37), മക്കളായ ജംസീന (20) ഫാത്തിമത്ത് ഷഫ (16) സുബൈദയുടെ സഹോദരി പൊയിനാച്ചിയിലെ ഖദീജയുടെ മക്കളായ റഫീദ (എട്ട്) മുഫീദ (ആറ്) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. സുബൈദയെ കാസര്‍കോട്ടും സാരമായി പരിക്കേറ്റ കുട്ടികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണു സംഭവം. ഗഫൂറിന്റെ ഇരുനില വീടു ഭാഗികമായി കത്തിനശിച്ചു. ഇരുനില വീടിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന ടേബിള്‍ ഫാനാണു പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ടു മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ താഴേക്ക് ഇറങ്ങി വരുന്നതിനിടെയാണു പൊള്ളലേറ്റത്. പൊട്ടിത്തെറിയില്‍ വൈദ്യുതോപകരണങ്ങളും ജനല്‍ ഗ്ലാസുകളും ടൈല്‍സും ഉള്‍പ്പെടെ തകര്‍ന്നു. മേശ, കസേര, ടിവി സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറും കത്തി നശിച്ചു. അമിത വൈദ്യുതി പ്രവാഹമാണു തീപിടിത്തത്തിനു കാരണമായതെന്നു കരുതുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    4 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം