Tuesday, November 20th, 2018

വിജയശാന്തി കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ് : തെലുങ്കാന രാഷ്ട്രസമിതി(ടി ആര്‍ എസ്)യില്‍ നിന്നുള്ള ലോക്‌സഭാംഗവും പ്രശസ്ത ചലച്ചിത്ര താരവുമായ വിജയശാന്തി കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് വിജയശാന്തിയെ ബുധനാഴ്ച അര്‍ധരാത്രിയോടെ ടി ആര്‍ എസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തിരുന്നു. കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിജയശാന്തി നീക്കം നടത്തുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നേരത്തെ ടി ആര്‍ എസ് പൊളിറ്റ് ബ്യൂറോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജയശാന്തിയെ സസ്‌പെന്റ് ചെയ്തതായി ടി ആര്‍ എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു അറിയിച്ചത്. … Continue reading "വിജയശാന്തി കോണ്‍ഗ്രസിലേക്ക്"

Published On:Aug 1, 2013 | 10:24 am

VIJAYASANTHI

ഹൈദരാബാദ് : തെലുങ്കാന രാഷ്ട്രസമിതി(ടി ആര്‍ എസ്)യില്‍ നിന്നുള്ള ലോക്‌സഭാംഗവും പ്രശസ്ത ചലച്ചിത്ര താരവുമായ വിജയശാന്തി കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് വിജയശാന്തിയെ ബുധനാഴ്ച അര്‍ധരാത്രിയോടെ ടി ആര്‍ എസില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തിരുന്നു. കോണ്‍ഗ്രസ്സില്‍ ചേരാന്‍ വിജയശാന്തി നീക്കം നടത്തുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നേരത്തെ ടി ആര്‍ എസ് പൊളിറ്റ് ബ്യൂറോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജയശാന്തിയെ സസ്‌പെന്റ് ചെയ്തതായി ടി ആര്‍ എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവു അറിയിച്ചത്.
അതേസമയം, വിജയശാന്തി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആന്ധ്രയിലെ മേധക് മണ്ഡലത്തില്‍ നിന്നും അടുത്ത തവണ ചന്ദ്രശേഖര റാവു മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിജയശാന്തി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചു നാളായി വിട്ടുനില്‍ക്കുകയായിരുന്നു. മേധക്കിനുപകരം സെക്കന്തരാബാദ് വിജയശാന്തിക്ക് നല്‍കുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.

LIVE NEWS - ONLINE

  • 1
    10 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    11 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    13 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    17 hours ago

    ശബരിമല കത്തിക്കരുത്

  • 5
    17 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    17 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    19 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    19 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’