Saturday, February 23rd, 2019

ടി പി വധം: കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചയാള്‍ പിടിയില്‍

വടകര : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചൊക്ലി സ്വദേശി അശ്വന്താണ് പിടിയിലായത്. ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ വ്യാജനമ്പര്‍ പതിച്ചതും പിന്നില്‍ ‘ മാര്‍ഷ അള്ള ‘ എന്ന അറബി സ്റ്റിക്കര്‍ പതിച്ചതും അശ്വന്താണെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകത്തിനു ശേഷം പോലീസ് അന്വേഷണം വഴിതെറ്റിക്കാനാണ് കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചതെന്ന് നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ മതതീവ്രവാദ സംഘടനകളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു … Continue reading "ടി പി വധം: കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചയാള്‍ പിടിയില്‍"

Published On:Jun 12, 2012 | 5:18 am

വടകര : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ചൊക്ലി സ്വദേശി അശ്വന്താണ് പിടിയിലായത്. ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറില്‍ വ്യാജനമ്പര്‍ പതിച്ചതും പിന്നില്‍ ‘ മാര്‍ഷ അള്ള ‘ എന്ന അറബി സ്റ്റിക്കര്‍ പതിച്ചതും അശ്വന്താണെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകത്തിനു ശേഷം പോലീസ് അന്വേഷണം വഴിതെറ്റിക്കാനാണ് കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചതെന്ന് നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ മതതീവ്രവാദ സംഘടനകളാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു പിന്നാലെ മതതീവ്രവാദികളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു.
കൊലയാളി സംഘത്തില്‍ പെട്ട എം സി അനൂപിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.

അതിനിടെ ചന്ദ്രശേഖരന്‍ വധത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളെന്ന് കരുതപ്പെടുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. കൊലപാതകത്തില്‍ പങ്കില്ലെന്നും പോലീസ് അറസ്റ്റു ചെയ്ത് പീഢിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യഹരജിയില്‍ പറയുന്നു. ഇതിനിടെ കുഞ്ഞനന്തനെ കണ്ടെത്താന്‍ പോലീസ് കരിവെള്ളൂര്‍, പെരളം മേഖലയില്‍ വ്യാപക പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    5 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    37 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം